ഇന്ത്യൻ സൂപ്പർ ലീഗിനുള്ള തയ്യാറെടുപ്പിലാണ് എല്ലാ ഐഎസ്എൽ ക്ലബ്ബുകളുമുള്ളത്. നിലവിൽ എല്ലാ ക്ലബ്ബുകളുടെയും പ്രധാന ലക്ഷ്യം സ്‌ക്വാഡ് ശക്തിപ്പെടുത്തുക എന്നാണ്. ഇതോട് ബന്ധപ്പെട്ട് ഒട്ടേറെ അഭ്യുഹങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
എല്ലാ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരും ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സൈനിങ്ങിനായുള്ള കാത്തിരിപ്പിലാണ്. കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോർട്ട് പ്രകാരം ബ്ലാസ്റ്റേഴ്‌സ് 26 വയസുള്ള സൗത്ത് അമേരിക്കൻ താരവുമായി ചർച്ചയിലാണ് എന്നായിരുന്നു. എന്നാൽ താരത്തിന്റെ പേരോ രാജ്യമോ ഒന്നും ഈ റിപ്പോർട്ടിൽ ഉണ്ടായിരുന്നില്ല.
പക്ഷെ ഇപ്പോൾ, ഇന്ത്യൻ പ്രശസ്ത മാധ്യമ പ്രവർത്തകനായ മാർക്കസിന്റെ റിപ്പോർട്ട് പ്രകാരം ബ്ലാസ്റ്റേഴ്‌സ് ഒരു ബ്രസീലിയൻ താരത്തെയും പോലും സ്വന്തമാക്കാൻ ശ്രമിക്കുന്നില്ല എന്നാണ്. എന്നാൽ ഇതിനു മുൻപ് ഏത് മീഡിയയാണ് ബ്രസീൽ താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമക്കാനായി ശ്രമിക്കുന്നുണ്ട് പറഞ്ഞു വ്യാജ വാർത്ത പുറത്ത് വിട്ടിരിക്കുന്നയെന്നതിൽ ഒരു വ്യക്തതയില്ല.
മാർക്കസ് തന്റെയൊരു ആരാധകന്റെ ചോദ്യത്തിന് ട്വീറ്റ് വഴി മറുപടി കൊടുത്താണ് ഈ കാര്യം എല്ലാ ആരാധരെയും അറിയിച്ചത്. എ ന്തിരുന്നാലും ഇതിനെ ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതായിരിക്കും. അതോടൊപ്പം അടുത്ത ആഴ്ച ബ്ലാസ്റ്റേഴ്‌സ് ഒരു താരത്തിന്റെ വരവ് ഔദ്യോഗികമായി അറിയിക്കും എന്ന പ്രതിക്ഷയിലാണ് ആരാധകർ.