in , ,

LOLLOL CryCry

150 കോടിയുടെ കടം🥵; ബ്ലാസ്റ്റേഴ്‌സിന്റെ ടൈറ്റിൽ സ്പോൺസർ അവതാളത്തിൽ…

കഴിഞ്ഞ കുറച്ച് സീസണായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന സ്പോൺസർമാരാണ് ഇന്ത്യൻ ഡിജിറ്റൽ ലേണിംഗ് ആപ്പായ ബൈജുസ്. എന്നാൽ നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ബൈജൂസ് തകർച്ചയുടെ വക്കിലാണെന്നാണ്.

കഴിഞ്ഞ കുറച്ച് സീസണായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന സ്പോൺസർമാരാണ് ഇന്ത്യൻ ഡിജിറ്റൽ ലേണിംഗ് ആപ്പായ ബൈജുസ്. എന്നാൽ നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ബൈജൂസ് തകർച്ചയുടെ വക്കിലാണെന്നാണ്.

കണ്ണടച്ച് തുറക്കും വേഗത്തിലായിരുന്നു മലയാളിയായ ബൈജു രവീന്ദ്രൻ ആരംഭിച്ച ബൈജൂസിന്റെ വളർച്ച. ബ്ലാസ്റ്റേഴ്‌സിന് പുറമെ ഫിഫ വേൾഡ് കപ്പ്‌, ഇന്ത്യൻ നാഷണൽ ക്രിക്കറ്റ്‌ ടീം തുടങ്ങിയ സ്പോൺസർമാർ കൂടിയായിരുന്നു ബൈജൂസ്.

എന്നാൽ ഇപ്പോൾ ജീവൻകാർക്ക് ശമ്പളം കൊടുക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ് ബൈജൂസ്. അതോടൊപ്പം BCCI ക്ക് 150 കോടിയാണ് ബൈജൂസ് നൽകാനുള്ളത്. ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ജേഴ്‌സി സ്പോൺസർ എന്ന നിലയിലാണ് ഈ കടം വരുന്നത്.

ഇനി ബ്ലാസ്റ്റേഴ്‌സുമായി ബൈജൂസിന് കടം ഉണ്ടോയെന്നതിൽ വ്യക്തതയില്ല. ബൈജൂസിന്റെ ഈയൊരു പ്രതിസന്ധി മൂലം ഇനി വരുന്ന സീസണുകളിൽ ബ്ലാസ്റ്റേഴ്‌സിന്റെ ടൈറ്റിൽ സ്പോൺസറായി ബൈജൂസ് തുടരുമോയെന്നത് കണ്ടറിയേണ്ടതാണ്.

പ്രിതം കോട്ടാലിനെക്കാൾ മികച്ച ഒരു ഡിഫെൻഡർ ഈ സീസണിൽ ഇല്ല, കണക്കുകൾ ഇങ്ങനെ..

സുവാരസ് ഇനി മെസ്സിക്കൊപ്പം മിയാമിയിൽ കളിക്കും