ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിൽ ബുധനാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തിൽ ചെന്നൈ എഫ്സിയോട് സമനില വഴങ്ങിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചിയിൽ വെച്ച് നടന്ന മത്സരത്തിൽ ഇരു ടീം മൂന്ന് ഗോൾ വീതം നേടി.
മത്സരത്തിൽ ആദ്യ മിനുറ്റിൽ തന്നെ റഹിം അലിയുടെ ഗോളിൽ ചെന്നൈ മുൻപിലെത്തി. തൊട്ട് പിന്നാലെ ഡിമിട്രിയോസ് ഡയമന്റകോസിന്റെ പെനാൽറ്റി ഗോളിൽ ബ്ലാസ്റ്റേഴ്‌സ് ഒപ്പത്തിനൊപ്പം. എന്നാൽ പിന്നീട് ആദ്യ പകുതിയിൽ തന്നെ മുൻ ബ്ലാസ്റ്റേഴ്‌സ് താരമായ മുറേയുടെ ഇരട്ട ഗോളുകൾക്ക് ചെന്നൈ 3-1 എന്ന സ്കോറിലെത്തി.
പക്ഷെ പിന്നെ അങ്ങോട്ട് കൊച്ചി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത് ബ്ലാസ്റ്റേഴ്സിന്റെ ഗംഭീര തിരിച്ചുവരവിനാണ്. 38ആം മിനുറ്റിൽ ബ്ലാസ്റ്റേഴ്‌സ് താരം ഘാന താരം ക്വാം പെപ്രയുടെ അടിപൊളി ഗോളോടെ ഒന്നാം പകുതി 3-2 എന്ന സ്കോറിൽ അവസാനിച്ചു.
രണ്ടാം പകുതിയുടെ 58 ആം മിനുറ്റിൽ ഡിമിട്രിയോസ് ഡയമന്റകോസിന്റെ മറ്റൊരു ഗംഭീര ബുള്ളറ്റ് റേഞ്ച് ഗോളോടെ ബ്ലാസ്റ്റേഴ്‌സ് വീണ്ടും ഒപ്പത്തിനൊപ്പമെത്തി. എന്നാൽ ബ്ലാസ്റ്റേഴ്‌സ് വീണ്ടും മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും പന്ത് ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല.
The #SouthernRivalry lived upto its hype! ?#KBFCCFC #ISL #ISL10 #LetsFootball #ISLonJioCinema #ISLonSports18 #KeralaBlasters #ChennaiyinFC | @Sports18 pic.twitter.com/KAlnCcqz1o
— Indian Super League (@IndSuperLeague) November 29, 2023
മത്സരം സമനിലയിൽ അവസാനിച്ചതോടെ എട്ട് മത്സരങ്ങൾ നിന്ന് 17 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. എട്ട് മത്സരങ്ങൾ നിന്ന് എട്ട് പോയിന്റുള്ള ചെന്നൈ പട്ടികയിൽ ഏഴാം സ്ഥാനത്തും.