in , ,

LOVELOVE OMGOMG LOLLOL

ത്രില്ലർ പോരാട്ടത്തിനോടുവിൽ സമനില🥵; പക്ഷെ കണക്കുകളിൽ ബ്ലാസ്റ്റേഴ്‌സിന്റെ വമ്പൻ ആധിപത്യം🔥….

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിൽ ബുധനാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തിൽ ചെന്നൈ എഫ്സിയോട് സമനില വഴങ്ങിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചിയിൽ വെച്ച് നടന്ന മത്സരത്തിൽ ഇരു ടീമും മൂന്ന് ഗോൾ വീതം നേടി.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിൽ ബുധനാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തിൽ ചെന്നൈ എഫ്സിയോട് സമനില വഴങ്ങിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചിയിൽ വെച്ച് നടന്ന മത്സരത്തിൽ ഇരു ടീമും മൂന്ന് ഗോൾ വീതം നേടി.

മത്സരം സമനിലയിൽ പിരിഞ്ഞെങ്കിലും മാച്ച് സ്റ്റാറ്റ്സിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആധിപത്യമാണ് കാണാൻ കഴിയുന്നത്. മത്സരത്തിൽ ചെന്നൈക്ക് 41% ബോൾ പോസ്സെഷനുള്ളപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സിനുള്ളത് 59% ബോൾ പോസ്സെഷനാണ്.

അതുപോലെ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് അഞ്ച് ഓൺ ടാർഗറ്റ് ഷോട്ടുകൾ നേടിയപ്പോൾ ചെന്നൈക്ക് നേടാൻ കഴിഞ്ഞത് നാല് ഓൺ ടാർഗറ്റ് ഷോട്ടുകളാണ്. പാസ്സുകളുടെ കാര്യത്തിലേക്ക് വരുമ്പോളും ബ്ലാസ്റ്റേഴ്‌സിന്റെ ആധിപത്യമാണ് കാണാൻ കഴിയുന്നത്.

മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് മൊത്തം 367 പാസ്സുകൾ നടത്തിയപ്പോൾ മറുഭാഗത്ത് ചെന്നൈക്ക് 261 പാസ്സുകൾ നൽകാനെ സാധിച്ചുള്ളൂ. ഇന്റർസെപ്ഷനുകളുടെ കണക്കുകൾ നോക്കുമ്പോൾ, ഇരു ക്ലബ്ബും നാല് ഇന്റർസെപ്ഷനുകൾ നടത്തിയിട്ടുണ്ട്.

എന്തിരുന്നാലും കണക്കുകളുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് മുന്നിലാണെങ്കിലും മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന് ജയിക്കാൻ കഴിയാത്തത് ബ്ലാസ്റ്റേഴ്‌സിന് വമ്പൻ തിരച്ചടി തന്നെയാണ് നൽകുന്നത്. നിലവിൽ 17 പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.

പോയിന്റ് ടേബിളിൽ വീണ്ടും ബ്ലാസ്റ്റേഴ്‌സ് ഒന്നാമത് തോൽവിയറിയാതെ കൊച്ചിയിൽ ബ്ലാസ്റ്റേഴ്‌സ് കുതിപ്പ്

കേരള ബ്ലാസ്റ്റേഴ്‌സ് vs ചെന്നൈയിൻ ത്രില്ലർ പോരാട്ടത്തിലെ സൂപ്പർ കണക്കുകൾ ഇങ്ങനെയാണ്..