in ,

LOVELOVE CryCry OMGOMG LOLLOL AngryAngry

കേരള ബ്ലാസ്റ്റേഴ്‌സ് vs ചെന്നൈയിൻ ത്രില്ലർ പോരാട്ടത്തിലെ സൂപ്പർ കണക്കുകൾ ഇങ്ങനെയാണ്..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിലെ ടീമിന്റെ എട്ടാമത്തെ മത്സരത്തിൽ ചെന്നൈയിൻ എഫ്സിയോട് മൂന്ന് ഗോളിന്റെ സമനിലയാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം ഹോം സ്റ്റേഡിയത്തിൽ വച്ച് വഴങ്ങിയത്. ഒന്നിനെതിരെ മൂന്നുഗോളുകൾക്ക് ചെന്നൈയിൻ എഫ്സി ലീഡ് എടുത്തെങ്കിലും തിരിച്ചടിച്ച കേരള ബ്ലാസ്റ്റേഴ്സ് വിജയത്തിന് അടുത്ത് വരെ എത്തി.

മത്സരത്തിലെ കണക്കുകൾ നോക്കുകയാണെങ്കിലും ഇരു ടീമുകളും ശക്തമായ പോരാട്ടമാണ് കാഴ്ചവച്ചത്. ബോൾ പൊസിഷനിൽ 59% ആണ് കേരള ബ്ലാസ്റ്റേഴ്സ് എങ്കിൽ 41% ചെന്നൈയിൻ എഫ്സിക്ക് ലഭിച്ചു. 15 ഷോട്ടുകളിൽ 5 ഷോട്ട് ഓൺ ടാർഗറ്റ് കേരള ബ്ലാസ്റ്റേഴ്സിന്, 9 ഷോട്ടുകളിൽ 4 ഷോട്ട് ഓൺ ടാർഗറ്റ് ആണ് ചെന്നൈയിൻ എഫ്സിക്ക്.

367 പാസുകൾ കളിച്ച കേരള ബ്ലാസ്റ്റേഴ്സ് 71% പാസിംഗ് കൃത്യത നിലനിർത്തി. 261 ക്ലാസ്സുകൾ കളിച്ച ചെന്നൈയിൻ എഫ്സി 67% പാസിംഗ് കൃത്യത നിലനിർത്തി. ഫൗളുകളുടെ കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സ് 15 എണ്ണം വഴങ്ങിയപ്പോൾ 11 ആണ് ചെന്നൈയിൻ വഴങ്ങിയത്. കേരള ബ്ലാസ്റ്റേഴ്സ് താരമായ അയ്മന് യെല്ലോ കാർഡ് ലഭിച്ചത് ഒഴികെ മറ്റാർക്കും മത്സരത്തിൽ കാർഡുകൾ ലഭിച്ചിട്ടില്ല.

മൂന്ന് ഓഫ് സൈഡുകൾ കേരള ബ്ലാസ്റ്റേഴ്സ് വഴങ്ങിയപ്പോൾ രണ്ട് ഓഫ്സൈഡുകൾ ചെന്നൈയിൻ വഴങ്ങി. 9 കോർണർ ചെന്നൈയിൻ നേടിയപ്പോൾ അഞ്ചു കോർണറുകൾ ആണ് ബ്ലാസ്റ്റേഴ്സിന് ലഭിച്ചത്. മത്സരത്തിന്റെ സ്കോറിനു പുറമേ കണക്കുകളിലും തുല്യശക്തികളായാണ് കേരള ബ്ലാസ്റ്റേഴ്സും vs ചെന്നൈയിൻ എഫ്സിയും പോരാടിയത്.

ത്രില്ലർ പോരാട്ടത്തിനോടുവിൽ സമനില🥵; പക്ഷെ കണക്കുകളിൽ ബ്ലാസ്റ്റേഴ്‌സിന്റെ വമ്പൻ ആധിപത്യം🔥….

ലൂണയുടെ മെന്റാലിറ്റി കിടിലൻ🔥 ലൂണ കളിച്ചത് ഏറെ ബുദ്ദിമുട്ടുകളനുഭവിച്ചാണ്🥹