in , , ,

LOVELOVE LOLLOL AngryAngry CryCry OMGOMG

തോറ്റുവെങ്കിലും ബ്ലാസ്റ്റേഴ്സ് കാഴ്ചവെച്ചത് മികച്ച പ്രകടനം തന്നെ; മത്സരത്തിലെ സ്റ്റാറ്റിറ്റിക്സ് ഇങ്ങനെ…

132മത് ഡ്യൂറൻഡ് കപ്പിലെ ആദ്യ മത്സരത്തിൽ തന്നെ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഗോകുലം കേരള എഫ്സിയോട് പരാജയപ്പെട്ടിരുന്നു. മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോൽവി.

132മത് ഡ്യൂറൻഡ് കപ്പിലെ ആദ്യ മത്സരത്തിൽ തന്നെ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഗോകുലം കേരള എഫ്സിയോട് പരാജയപ്പെട്ടിരുന്നു. മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോൽവി.

ഗോകുലത്തിനായി ക്യാപ്റ്റൻ അമീനൗ ബൗബ, ശ്രീക്കുട്ടൻ അലക്സ് സാഞ്ചസ് അഭിജിത്ത് എന്നിവരും കേരള ബ്ലാസ്റ്റേഴ്സിനായി ജസ്റ്റിൻ, പ്രഭിർ ദാസ്, ക്യാപ്റ്റൻ അഡ്രയിൻ ലുണ എന്നിവരാണ് ഗോൾനേടിയത്.

മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടുവെങ്കിലും മത്സരത്തിലെ ഉടനീളം കണക്കുകൾ എടുത്തു നോക്കുമ്പോൾ ബ്ലാസ്റ്റേഴ്സിന്റെ ആധിപത്യമാണ് നമുക്ക് കാണാൻ കഴിയുന്നത്. മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് 16 ഷോട്ടുകളാണ് പായിച്ചത്. ഇതിൽ 7 എണ്ണവും ഓൺ ടാർഗറ്റും.

എന്നാൽ ഗോകുലത്തിന് ഭാഗത്ത് നിന്നും വെറും ആറ് ഷോട്ടുകളും നാല് ഓൺ ടാർഗറ്റ് ഷോട്ടുമാണ് ഉണ്ടായത്. ഇനി ബോൾ പൊസിഷനിലേക്ക് നോക്കുകയാണേൽ ബ്ലാസ്റ്റേഴ്സിന് 71 ശതമാനവും ഗോകുലത്തിന് വെറും 29 ശതമാനമായിരുന്നു.

എന്തിരുന്നാലും ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം തന്നെയായിരുന്നു മത്സരത്തിൽ കാഴ്ചവച്ചത്. ആദ്യപകുതിയിലെ ചില താരങ്ങളുടെ സ്ഥിരതയില്ലാത്ത പ്രകടനമാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്. എന്തായാലും പ്ലേ ഓഫിലേക്ക് ബ്ലാസ്റ്റേഴ്സിന് യോഗ്യത നേടണമെങ്കിൽ ഇനി വരുന്ന മത്സരങ്ങളിൽ മികച്ച സ്കോറിൽ തന്നെ ജയിക്കണം.

എന്തൊരു വിധിയിത്?‍♂️; ബ്ലാസ്റ്റേഴ്‌സിന് തോൽവി; പ്ലേ ഓഫിലേക്ക് തിരച്ചടിയോ??

ഇവന്മാരോട് എപ്പോഴും ബ്ലാസ്റ്റേഴ്‌സ് തോൽക്കുന്നു; ഇത് ക്ലബിന് നാണക്കേട് തന്നെ… കാരണമെന്തായിരിക്കും..