in , , , , ,

OMGOMG CryCry LOVELOVE LOLLOL AngryAngry

എന്തൊരു വിധിയിത്?‍♂️; ബ്ലാസ്റ്റേഴ്‌സിന് തോൽവി; പ്ലേ ഓഫിലേക്ക് തിരച്ചടിയോ??

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ മുന്നോടിയായി നടന്നു കൊണ്ടിരിക്കുന്ന 132മത് ഡ്യൂറൻഡ് കപ്പിലെ ആദ്യ മത്സരത്തിൽ തന്നെ ബ്ലാസ്റ്റേഴ്‌സിന് തോൽവി. കേരള ഡെർബിയിൽ ഗോകുലം കേരളയാണ് ബ്ലാസ്റ്റേഴ്‌സിനെ വീഴ്ത്തിയത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ മുന്നോടിയായി നടന്നു കൊണ്ടിരിക്കുന്ന 132മത് ഡ്യൂറൻഡ് കപ്പിലെ ആദ്യ മത്സരത്തിൽ തന്നെ ബ്ലാസ്റ്റേഴ്‌സിന് തോൽവി. കേരള ഡെർബിയിൽ ഗോകുലം കേരളയാണ് ബ്ലാസ്റ്റേഴ്‌സിനെ വീഴ്ത്തിയത്.

മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് ഗോകുലം കേരളയുടെ വിജയം. ആദ്യ പകുത്തിയിൽ തന്നെ ഗോകുലം ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ ലീഡ് എടുത്തിയിരുന്നു. ഗോകുലം ക്യാപ്റ്റൻ അമീനൗ ബൗബയായിരുന്നു മത്സരത്തിൽ ആദ്യ ഗോൾ നേടി ഗോകുലത്തെ ലീഡ്ലെത്തിച്ചത്. ഇതിനു പിന്നാലെ ട്രയൽസ് ഭാഗമായി ബ്ലാസ്റ്റേഴ്‌സിലേക് വന്ന ജസ്റ്റിൻ ഇമ്മാനുവാൽ ഗോൾ നേടി സ്കോർ തുല്യമാക്കി.

പിന്നീട് ശ്രീക്കുട്ടൻ, അലക്സ്‌ സാഞ്ചേസ് എന്നിവർ ഗോകുലത്തിനായി ഗോൾ നേടി ആദ്യ പകുതി 3-1 എന്ന സ്കോറിൽ അവസാനിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗോകുലം താരമായ അഭിജിത്തിന്റെ ലോങ്ങ്‌ റേഞ്ച് ഗോളിലൂടെ ഗോകുലം നാല് ഒന്നേയെന്ന സ്കോറിലെത്തി.

പിന്നെ ബ്ലാസ്റ്റേഴ്‌സിനായി 53ആം മിനുട്ടിൽ പ്രഭിർ ദാസും 77 ആം മിനുട്ടിൽ അഡ്രിയൻ ലുണ എന്നിവർ ഗോൾ നേടിയെങ്കിലും ബ്ലാസ്റ്റേഴ്‌സിന് വിജയിക്കാൻ കഴിഞ്ഞില്ല. സച്ചിൻ സുരേഷ്, പ്രബിർ ദാസ്‌, ബിജോയ്, പ്രീതം, നൗച്ച, ജസ്റ്റിൻ, അസ്ഹർ, ജീക്സൺ, ഐമെൻ, നിഹാൽ, ലൂണ എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഇലവനിലറങ്ങിയത്.

https://twitter.com/KeralaBlasters/status/1690680974718513152?t=S3FcB6Sn3K-5Cmo1NN73sA&s=19

എന്തിരുന്നാലും ആദ്യ മത്സരത്തിൽ തന്നെ തോറ്റ ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫ്‌ സാധ്യതകൾക്ക് ചെറിയൊരു രീതിയിൽ തിരച്ചടി നേടിയിട്ടുണ്ട്. കാരണം പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന ടീമാണ് പ്ലേ ഓഫിലേക്ക് യോഗ്യത നേടുക. നിലവിലെ സാഹചര്യത്തിൽ ഗോകുലമാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ഓഗസ്റ്റ് 18ന് ബംഗളുരുവിനെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ടൂർണമെന്റിലെ അടുത്ത മത്സരം.

ബ്ലാസ്റ്റേഴ്സിന് വെല്ലുവിളികളുണ്ട്, പക്ഷെ വീണ്ടും സൂപ്പർ താരത്തിനെ സൈൻ ചെയ്യാൻ ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ?

തോറ്റുവെങ്കിലും ബ്ലാസ്റ്റേഴ്സ് കാഴ്ചവെച്ചത് മികച്ച പ്രകടനം തന്നെ; മത്സരത്തിലെ സ്റ്റാറ്റിറ്റിക്സ് ഇങ്ങനെ…