in ,

LOLLOL LOVELOVE CryCry

ബ്ലാസ്റ്റേഴ്സിന് വെല്ലുവിളികളുണ്ട്, പക്ഷെ വീണ്ടും സൂപ്പർ താരത്തിനെ സൈൻ ചെയ്യാൻ ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ?

വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും മികച്ച താരങ്ങളെ കൊണ്ടുവന്ന് ടീം ശക്തമാക്കി വമ്പൻ ടീമായി മാറാനുള്ള ശ്രമങ്ങളിലാണ്.

വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും മികച്ച താരങ്ങളെ കൊണ്ടുവന്ന് ടീം ശക്തമാക്കി വമ്പൻ ടീമായി മാറാനുള്ള ശ്രമങ്ങളിലാണ്.

നിലവിൽ ഡ്യൂറണ്ട് കപ്പ് ടൂർണമെന്റിനു വേണ്ടിയാണ് കേരള ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയിൽ ക്യാമ്പ് ചെയ്യുന്നത്, ഇന്ന് നടക്കുന്ന ഡ്യൂറൻഡ് കപ്പ് ടൂർണമെന്റിലെ ഗ്രൂപ്പ് റൗണ്ടിലെ ആദ്യം മത്സരത്തിൽ ഗോകുലം കേരളയെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുക.

കഴിഞ്ഞ ദിവസങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർതാരമായ ഇഷാൻ പണ്ഡിതയുടെ ട്രാൻസ്ഫർ പൂർത്തീകരിച്ച വിവരം ഒഫീഷ്യലായി അറിയിച്ചിരുന്നു. ഇഷാൻ പണ്ഡിതയെ കൂടാതെ വേറെ നിരവധി ഇന്ത്യൻ താരങ്ങളെ ടീമിലെത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് തിരച്ചിൽ നടത്തുന്നത് എന്നത് വ്യക്തമാണ്.

നിലവിൽ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഒഡിഷ എഫ്സിയുടെ 23 കാരനായ ശുഭം സാരംഗിക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും രംഗത്ത് വരികയാണ്, ട്രാൻസ്ഫർ വിൻഡോയുടെ ആദ്യമുതൽ തന്നെ താരത്തിനു വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് രംഗത്ത് വന്നിട്ടുണ്ട്, അന്ന് ഡീൽ ഏകദേശം പൂർത്തിയാക്കുന്നതിന് തൊട്ടരികിൽ ബ്ലാസ്റ്റേഴ്‌സ് എത്തിയെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് 23-കാരനായ സൂപ്പർതാരത്തിനു വേണ്ടി രംഗത്ത് വന്നിട്ടുണ്ടെങ്കിലും താരത്തിന്റെ കരാർ പുതുക്കാനുള്ള ശ്രമങ്ങളിൽ ഒഡീഷ എഫ്സിയും ഏർപ്പെട്ടതോടെ ട്രാൻസ്ഫർ സാധ്യതകൾ പ്രവചനാതീതമാണ്. ഈ ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്സ് ഇനിയും ഇന്ത്യൻ താരങ്ങളെ കൊണ്ടുവരുമെന്ന കാര്യം ഉറപ്പാണ്.

ഉഫ് രോമാഞ്ചം?; കൊച്ചിയിൽ കളിക്കുന്നതിന്റെ അനുഭവം പങ്കുവെച്ച് ബ്ലാസ്റ്റേഴ്‌സ് താരം…

എന്തൊരു വിധിയിത്?‍♂️; ബ്ലാസ്റ്റേഴ്‌സിന് തോൽവി; പ്ലേ ഓഫിലേക്ക് തിരച്ചടിയോ??