ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ മുന്നോടിയായി നടന്നു കൊണ്ടിരിക്കുന്ന ഡ്യൂറൻഡ് കപ്പിനായുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഞായറാഴ്ച ഉച്ചക്ക് 2:30ക്ക് ഗോകുലത്തിനെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ടൂർണമെന്റിലെ ആദ്യ മത്സരം.
കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിലെ ഹോം ഗ്രൗണ്ടായ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കളിക്കുമ്പോൾ ആരാധകരായ മഞ്ഞപ്പടയുടെ ആഘോഷങ്ങളും പിന്തുണയും എങ്ങനെയാണെന്ന് പറയേണ്ടതില്ലല്ലോ. കൊച്ചിയിൽ കളിക്കുമ്പോൾ മഞ്ഞപ്പടയുടെ പിന്തുണയെ പുകഴ്ത്തിക്കൊണ്ട് ഒട്ടേറെ പേരാണ് രംഗത്ത് വന്നിരുന്നത്.
ഇപ്പോളിത്ത ബ്ലാസ്റ്റേഴ്സിനെതിരെ കൊച്ചിയിൽ കളിക്കുമ്പോളുള്ള അനുഭവത്തെ പങ്കുവെച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ്ങായ പ്രീതം കോട്ടൽ. എതിർ ടീമുകളെ കളിക്കാർക്ക് കൊച്ചിയിൽ കളിക്കുന്നത് വളരെയധികം പ്രയാസകരമാണെന്നാണ് പ്രീതം കോട്ടൽ പറഞ്ഞിരിക്കുന്നത്.
https://twitter.com/Always__Yellow/status/1688888940076388352?t=5AafTjMZqyd1w-3tpnyubQ&s=19
“ആരാധകരുടെ പരിഹാസം കാരണം എതിർ ടീമിലെ കളിക്കാർക്ക് കളിക്കാൻ ബുദ്ധിമുട്ടുള്ള സ്ഥലമാണ് കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം, ആൾക്കൂട്ടത്തിന്റെ ബഹളം കാരണം ഞങ്ങൾക്ക് ആശയവിനിമയം നടത്താൻ പോലും കഴിയാറില്ല” എന്നാണ് പ്രീതം പറഞ്ഞിരിക്കുന്നത്.