in , , ,

ഇവന്മാരോട് എപ്പോഴും ബ്ലാസ്റ്റേഴ്‌സ് തോൽക്കുന്നു; ഇത് ക്ലബിന് നാണക്കേട് തന്നെ… കാരണമെന്തായിരിക്കും..

132മത് ഡ്യൂറൻഡ് കപ്പിലെ ആദ്യ മത്സരത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഐ-ലീഗ് വമ്പന്മാരായ ഗോകുലം കേരള എഫ്സിയോട് പരാജയപ്പെട്ടിരുന്നു. മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോൽവി.

132മത് ഡ്യൂറൻഡ് കപ്പിലെ ആദ്യ മത്സരത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഐ-ലീഗ് വമ്പന്മാരായ ഗോകുലം കേരള എഫ്സിയോട് പരാജയപ്പെട്ടിരുന്നു. മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോൽവി.

ബ്ലാസ്റ്റേഴ്‌സിനെ ഏറ്റവും കൂടുതൽ നാണകേടുതിയ കാര്യമാണ് ഐ-ലീഗ് ക്ലബ്ബുകളോട് ജയിക്കാൻ കഴിയാത്തത്. ക്ലബ്‌ രൂപീകരിച്ചിട്ട് ഇത്രയും നാളായി ബ്ലാസ്റ്റേഴ്‌സ് ഇതുവരെ തോൽപ്പിച്ചുട്ടുള്ളത് ഒരേയൊരു ഐ-ലീഗ് ക്ലബ്ബിനെയാണ്.

കഴിഞ്ഞ സൂപ്പർ കപ്പ്‌ സീസണിൽ പഞ്ചാബ് എഫ്സിയെ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് തോൽപ്പിച്ചിട്ടുള്ളത്. ആ മത്സരം ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു പഞ്ചാബിനെ വീഴ്ത്തിയത്. ഇതുവരെ ബ്ലാസ്റ്റേഴ്‌സ് എഴോളം ഐ-ലീഗ് ക്ലബ്ബുകളോടാണ് കളിച്ചിട്ടുള്ളത്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഐ-ലീഗ് ക്ലബ്ബുകൾകൊപ്പമുള്ള മത്സരങ്ങളിലെ മോശ പ്രകടനം എന്തു കൊണ്ടായിരിക്കും. ഇതിന് കാരണമായി പറയേണ്ടത് ഡുറാൻഡ് കപ്പ്, സൂപ്പർ കപ്പ് തുടങ്ങിയ ടൂർണമെന്റുകൾക്ക് ക്ലബ്ബിന്റെ സമീപനം വേണ്ടത്ര ഗൗരവതരമായിരുന്നില്ല എന്നത് കൊണ്ട് തന്നെയായിരിക്കണം.

https://twitter.com/Always__Yellow/status/1688888940076388352?t=5AafTjMZqyd1w-3tpnyubQ&s=19

ഇത് കൊണ്ട് തന്നെയായിരിക്കണം ബ്ലാസ്റ്റേഴ്‌സ് ഇതുവരെ ഒരു കിരീടം പോലും ചൂടാൻ കഴിയാത്തത്. എന്തിരുന്നാലും ബ്ലാസ്റ്റേഴ്‌സ് ഇനി ഡുറാൻഡ് കപ്പ്, സൂപ്പർ കപ്പ് തുടങ്ങിയ ടൂർണമെന്റുകളിൽ ഒന്നുകൂടി കൂടി ശ്രദ്ധ നൽകി മികച്ച പ്രകടനം കാഴ്ചവെച്ച മാത്രമേ ക്ലബിന് ഇനി രക്ഷയുള്ളൂ.

തോറ്റുവെങ്കിലും ബ്ലാസ്റ്റേഴ്സ് കാഴ്ചവെച്ചത് മികച്ച പ്രകടനം തന്നെ; മത്സരത്തിലെ സ്റ്റാറ്റിറ്റിക്സ് ഇങ്ങനെ…

ബ്ലാസ്റ്റേഴ്സിന് മുന്നറിയിപ്പുമായി മഞ്ഞപ്പട രംഗത്ത് ?; ഇനി കളി കാര്യമാകും…