in , , ,

LOVELOVE AngryAngry LOLLOL CryCry OMGOMG

ബ്ലാസ്റ്റേഴ്സിന് മുന്നറിയിപ്പുമായി മഞ്ഞപ്പട രംഗത്ത് ?; ഇനി കളി കാര്യമാകും…

132മത് ഡ്യൂറൻഡ് കപ്പിലെ ആദ്യ മത്സരത്തിൽ തന്നെ ഞായറാഴ്ച കേരള ബ്ലാസ്റ്റേഴ്സ് ഗോകുലം കേരള എഫ്സിയോട് പരാജയപ്പെട്ടിരുന്നു. മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോൽവി.

132മത് ഡ്യൂറൻഡ് കപ്പിലെ ആദ്യ മത്സരത്തിൽ തന്നെ ഞായറാഴ്ച കേരള ബ്ലാസ്റ്റേഴ്സ് ഗോകുലം കേരള എഫ്സിയോട് പരാജയപ്പെട്ടിരുന്നു. മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോൽവി.

ഈ സീസൺന്റെ തുടക്കം മുതലെ ആരാധകരെല്ലാം ബ്ലാസ്റ്റേഴ്‌സിന് മുന്നറിയിപ്പ്‌ നൽകിയതാണ്. ഈ സീസണുകളിലെ എല്ലാ ടൂർണമെന്റുകളെ ഗൗരവത്തോടെ കാണണമെന്നും എല്ലാ മത്സരങ്ങൾ വേണ്ടത്ര പരിഗണന നൽകണമെന്നും.

എന്നാൽ ഇന്നത്തെ ഗോകുലത്തിനെതിരെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ വാക്കുകൾക്ക് ക്ലബ്‌ വില നൽകിയിട്ടില്ലയെന്ന് തന്നെ പറയണം. കാരണം ഡർബി പോലത്തെ ഗൗരവമായ മത്സരങ്ങളിൽ ഗോകുലം മെയിൻ ഇലവൻ ഇറക്കിയപ്പോൾ ബ്ലാസ്റ്റേഴ്സ് ബി ടീം എന്ന നിലയിലായിരുന്നു ആദ്യ ഇലവൻ ഇറക്കിയത്.

ഇപ്പോളിത ഇന്നത്തെ കേരള ഡെർബി മത്സരത്തിലെ ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റെ ഇത്തരം പ്രവർത്തികൾക്കെതിരെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കൂട്ടയമായ മഞ്ഞപ്പട, കേരള ബ്ലാസ്റ്റേഴ്സിന് മുന്നറിയിപ്പായി രംഗത്ത് വന്നിരിക്കുകയാണ്. ഇത്തരം ടൂർണമെന്റുകളുടെ പ്രാധാന്യം മനസ്സിലാക്കണമെന്നും വിജയിക്കാൻ കളിക്കണയെന്നുമാണ് മഞ്ഞപ്പട പറഞ്ഞിരിക്കുന്നത്.

“ഡെർബികളിൽ വിജയിക്കാനുള്ള കൂടുതൽ ഉദ്ദേശവും ആഗ്രഹവും ഞങ്ങൾ ക്ലബ്ബിൽ നിന്നും പ്രതീക്ഷിക്കുന്നു. ഇത് കുറെ പ്രാവശ്യമായി, മാനേജ്മെന്റും,കോച്ചിംഗ് സ്റ്റാഫുകളും കളിക്കാരും മത്സരങ്ങളുടെ പ്രാധാന്യം മനസ്സിലാക്കണം. കാരണം ആരാധകർക്ക് ഇത് വലിയ കാര്യമാണ്. അതുകൊണ്ടുതന്നെ വിജയിക്കാനായി കളിക്കുക” എന്നാണ് മഞ്ഞപ്പട ട്വിറ്റെർ വഴി ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനെ അറിയിച്ചത്.

എന്തിരുന്നാലും ഇനിയെങ്കിലും ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് ആരാധകരുടെ വാക്കുകൾ ഉൾക്കൊണ്ടു വരുന്ന മത്സരങ്ങൾ വളരെയധികം ഗൗരവത്തോടെ കാണുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഇവന്മാരോട് എപ്പോഴും ബ്ലാസ്റ്റേഴ്‌സ് തോൽക്കുന്നു; ഇത് ക്ലബിന് നാണക്കേട് തന്നെ… കാരണമെന്തായിരിക്കും..

മലയാളി താരത്തിന്റെ ബുള്ളറ്റ് റേഞ്ച് ഗോൾ?; ബ്ലാസ്റ്റേഴ്സ് താരങ്ങൾ പോലും ഞെട്ടിപ്പോയി… വീഡിയോ കാണാം….