132മത് ഡ്യൂറൻഡ് കപ്പിലെ ഞായറാഴ്ച നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഗോകുലം കേരള എഫ്സിയോട് പരാജയപ്പെട്ടിരുന്നു. മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോൽവി.
കേരള ബ്ലാസ്റ്റേഴ്‌സിനെതിരെയുള്ള മത്സരത്തിൽ ഗോകുലം കേരള എഫ്സിയുടെ മലയാളി മധ്യനിര താരം അഭിജിത് കെ നേടിയ തകർപ്പൻ ലോങ്ങ് റേഞ്ച് ഗോൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വളരെയധികം തരംഗമാക്കുകയാണ്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ പെനാൽറ്റി ബോക്സിന് തൊട്ട് മുൻപിൽ സ്പാനിഷ് താരം അലക്സ് സാഞ്ചസ് നൽകിയ പാസിലാണ് അഭിജിത്ത് ബുള്ളറ്റ് റേഞ്ച് ഗോൾ നേടിയത്. ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ സച്ചിൻ സുരേഷ് തടയാൻ വേണ്ടി ശ്രമിച്ചെങ്കിലും, ഷോട്ട് തടുക്കാൻ സച്ചിൻ
കഴിഞ്ഞില്ല. താരം നേടിയ ബുള്ളറ്റ് റേഞ്ച് ഗോൾ ഇതാ…
— maniac (@ALAN37686520) August 13, 2023
കേരള ബ്ലാസ്റ്റേഴ്സിന്റെ ബി ടീമിലൂടെ വളർന്നു വന്ന താരം കൂടിയാണ് അഭിജിത്ത്. മലപ്പുറം സ്വദേശിയായ 26 കാരൻ 2019-20 സീസണിലാണ് ഗോകുലം കേരളയുടെ ബി ടീമിലെത്തുന്നത്. പിന്നീട് താരത്തിന് ഗോകുലം കേരളയുടെ മെയിൻ ടീമിലേക്ക് പ്രമോഷൻ ലഭിക്കുകയായിരുന്നു.