in ,

LOVELOVE

ഫോറിൻ സൈനിങ്ങുകൾ വരുന്നു?ബ്ലാസ്റ്റേഴ്‌സ് ഒന്നും അവസാനിപ്പിച്ചിട്ടില്ല???

വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും മികച്ച താരങ്ങളെ കൊണ്ടുവന്ന് ടീം ശക്തമാക്കി വമ്പൻ ടീമായി മാറാനുള്ള ശ്രമങ്ങളിലാണ്.

വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും മികച്ച താരങ്ങളെ കൊണ്ടുവന്ന് ടീം ശക്തമാക്കി വമ്പൻ ടീമായി മാറാനുള്ള ശ്രമങ്ങളിലാണ്.

ട്രാൻസ്ഫർ മാർക്കറ്റിലും കേരള ബ്ലാസ്റ്റേഴ്സ് സജീവമായ ട്രാൻസ്ഫർ നീക്കങ്ങളാണ് പുതിയ താരങ്ങൾക്ക് വേണ്ടി നടത്തുന്നത്. പ്രമുഖ മാധ്യമപ്രവർത്തകനായ മാർക്കസ് കേരള ബ്ലാസ്റ്റേഴ്സിന് സംബന്ധിച്ചുള്ള അപ്ഡേറ്റുകൾ പുറത്തു വിട്ടിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ യുവതാരമായ ഗിവ്സൻ സിംഗ് ഇപ്പോഴും ബ്ലാസ്റ്റേഴ്സ് ടീമുമായി കരാർ ഉണ്ടെന്നും എന്നാൽ ഈ ട്രാൻസ്ഫർ വിൻഡോ കഴിയുമ്പോൾ താരം ബ്ലാസ്റ്റേഴ്സിൽ തുടരുമോ എന്നത് ഉറപ്പ് പറയാൻ ആവില്ല എന്നും മാർകസ് പറഞ്ഞു. 2024 വരെ ബ്ലാസ്റ്റേഴ്സുമായി കരാർ ശേഷിക്കുന്ന താരത്തിന്റെ കരാർ പുതുക്കുന്നില്ലെങ്കിൽ ഈ ട്രാൻസ്ഫർ വിൻഡോയിൽ വിൽക്കുന്നത് തന്നെയാണ് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് നല്ലത്.

ഇന്ത്യൻ സൂപ്പർതാരമായ ഇഷാൻ പണ്ഡിതയുടെ ട്രാൻസ്ഫർ പൂർത്തീകരിച്ചതിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ മാർക്കറ്റിൽ സജീവമായി ഇന്ത്യൻ താരങ്ങൾക്ക് വേണ്ടി തിരച്ചിൽ നടത്തുന്നുണ്ട് എന്നാണ് മാർക്കസിന്റെ മറ്റൊരു അപ്ഡേറ്റ്. ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിനു മുമ്പ് ഇന്ത്യൻ താരങ്ങളെ ടീമിലെത്തിക്കുവാനും ബ്ലാസ്റ്റേഴ്സ് കഠിനമായി ശ്രമിക്കുന്നുണ്ട്.

കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങളുടെ കാര്യത്തിലും ഇനിയും സൈനിങ്ങുകൾ പൂർത്തിയാക്കേണ്ടതുണ്ട്. യൂറോപ്പിലും ലാറ്റിന് അമേരിക്കയിലും താരങ്ങൾക്ക് ഓഫർ നൽകിയ കേരള ബ്ലാസ്റ്റേഴ്സിന് ഒരു ഫോർവേഡ്, ഒരു സെന്റർ ബാക്ക് എന്നീ പൊസിഷനുകളിലേക്ക് വിദേശ താരങ്ങളെ കൊണ്ടുവരേണ്ടത്. റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് ഒരു ഫോറിൻ സ്ട്രൈകറെ ടീമിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളിലാണ്.

മലയാളി താരത്തിന്റെ ബുള്ളറ്റ് റേഞ്ച് ഗോൾ?; ബ്ലാസ്റ്റേഴ്സ് താരങ്ങൾ പോലും ഞെട്ടിപ്പോയി… വീഡിയോ കാണാം….

ആദ്യ മത്സരത്തിൽ തന്നെ വല നിറച്ച് ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സൈനിങ്ങുകൾ; കിടിലൻ ഗോളുകളുടെ വീഡിയോ കാണാം…