in , , , , ,

LOVELOVE LOLLOL AngryAngry CryCry OMGOMG

ആദ്യ മത്സരത്തിൽ തന്നെ വല നിറച്ച് ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സൈനിങ്ങുകൾ; കിടിലൻ ഗോളുകളുടെ വീഡിയോ കാണാം…

132മത് ഡ്യൂറൻഡ് കപ്പിലെ ഞായറാഴ്ച നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഗോകുലം കേരള എഫ്സിയോട് പരാജയപ്പെട്ടിരുന്നു. മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോൽവി.

132മത് ഡ്യൂറൻഡ് കപ്പിലെ ഞായറാഴ്ച നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഗോകുലം കേരള എഫ്സിയോട് പരാജയപ്പെട്ടിരുന്നു. മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോൽവി.

മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് തൊറ്റുവെങ്കിലും, ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സൈനിങ്ങായ പ്രഭിർ ദാസും ട്രയൽസ് ഭാഗമായി കേരളത്തിലെത്തിയ ജസ്റ്റിൻ ഇമ്മാനുവലും ബ്ലാസ്റ്റേഴ്‌സിനായുള്ള ആദ്യ മത്സരത്തിൽ തന്നെ ഗോൾ നേടിയിരിക്കുകയാണ്.

ആദ്യ പകുതിയുടെ 34 ആം മിനുട്ടിലായിരുന്നു ജസ്റ്റിൻ ഗോൾ നേടിയത്. ക്യാപ്റ്റൻ ലുണ എടുത്ത ഫ്രീകിക്ക് ഗോകുലം ഗോളി സേവ് ചെയ്തു. പിന്നീട് വന്ന പെനാൽറ്റി ബോക്സിലെ കൂട്ടപ്പോരിച്ചിനിടയിൽ ജസ്റ്റിൻ അനായാസം ഗോൾ നേടുകയായിരുന്നു.

രണ്ടാം പകുതിയുടെ 53ആം മിനുട്ടിലാണ് പ്രഭിർ ദാസ്‌ വല കുലുക്കിയത്. മലയാളി താരം അസറിന്റെ ഗോകുലം പ്രതിരോധ താരങ്ങളുടെ ഇടയിലൂടെ നൽകിയ മികച്ച പാസസിൽ പ്രഭിർ ദാസ്‌ പന്ത് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഇരുപേരും നേടിയ ഗോളുകളുടെ വീഡിയോ ഇതാ…

എന്തിരുന്നാലും ബ്ലാസ്റ്റേഴ്‌സിനായുള്ള ആദ്യ മത്സരത്തിൽ ഇരുവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത് എന്ന് തന്നെ പറയാം. ഇനി വരുന്ന മത്സരങ്ങളിൽ ഇരുവർക്കും ഇതിലും മികച്ചതായി കളിക്കാൻ കഴിയട്ടെ.

ഫോറിൻ സൈനിങ്ങുകൾ വരുന്നു?ബ്ലാസ്റ്റേഴ്‌സ് ഒന്നും അവസാനിപ്പിച്ചിട്ടില്ല???

ഗോകുലത്തിനോട് തോറ്റെങ്കിലും ബ്ലാസ്റ്റേഴ്‌സ് അവസാനമല്ല, പുതിയ പോയന്റ് ടേബിൾ ഇങ്ങനെയാണ്..