in , ,

LOVELOVE

പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്‌സിന് ഒഡിഷക്കെതിരെ ഇന്ന് ജീവൻ മരണ പോരാട്ടം🔥; സാധ്യത ലൈനെപ്പ്, മത്സരം എങ്ങനെ കാണാം… അങ്ങനെ അറിയേണ്ടതെല്ലാം…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസണിലെ പ്ലേ ഓഫ്‌ മത്സരങ്ങൾക്ക്‌ ഇന്ന് തുടക്കം. ആദ്യ പ്ലേ ഓഫ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡിഷ എഫ്സിയെ നേരിടും. ഒഡിഷയുടെ ഹോം ഗ്രൗണ്ടായ കലിംഗ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക.

ഈ മത്സരത്തിന് മുന്നോടിയായി നമ്മുക്ക് ഇരു ടീമിന്റെയും പ്ലേ ഓഫിനുള്ള സാധ്യത ലൈനെപ്പ് പരിശോധികാം. ഇന്ത്യൻ പ്രശസ്ത മാധ്യമ്മായ ഖേൽ നൗവിന്റെ റിപ്പോർട്ട്‌ പ്രകാരം…
ഒഡിഷയുടെ സാധ്യത ലൈനെപ്പ് :- അമരീന്ദർ സിംഗ് (ജി.കെ), അമേ റാണവാഡെ, മൗർതാഡ ഫാൾ, കാർലോസ് ഡെൽഗാഡോ, ജെറി ലാൽറിൻസുവാല, അഹമ്മദ് ജഹൂ, പ്യൂട്ടിയ, ജെറി മാവിഹ്മിംഗ്താംഗ, പ്രിൻസ്റ്റൺ റെബെല്ലോ, ഇസാക് വൻലാൽറുഅത്ഫെല, ഡീഗോ മൗറീഷ്യോ

കേരള ബ്ലാസ്റ്റേഴ്‌സിന്റെ സാധ്യത ലൈനെപ്പ് :- ലാറ ശർമ്മ (ജികെ), സന്ദീപ് സിംഗ്, ഹോർമിപം റുവിയ, മിലോസ് ഡ്രിൻസിച്ച്, മുഹമ്മദ് അസ്ഹർ, രാഹുൽ കെപി, വിബിൻ മോഹനൻ, ജീക്‌സൺ തൗനോജം, ഡെയ്‌സുകെ സകായ്, ഫെഡോർ സെർണിച്ച്, ഡിമിട്രിയോസ് ഡയമൻ്റകോസ്

നിലവിൽ ഒഡിഷ ടീമിലെ ആർക്കും പരിക്കുകളില്ല. അതുകൊണ്ട് തന്നെ പരിശീലകൻ എല്ലാ താരങ്ങളുടെ ലഭ്യത്തയുമുണ്ട്. എന്നാൽ മറുഭാഗത്ത്‌ ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന താരങ്ങളായ സച്ചിൻ സുരേഷ്, പേപ്ര, നവോച്ച സിംഗ് എന്നിവർക്ക് ഈ മത്സരം കളിക്കാൻ കഴിയില്ല.

ഈ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ തിരിച്ചുവരവിനാണ്. താരം ഈ മത്സരത്തിൽ രണ്ടാം പകുതിയിൽ പകരക്കാരനായി വരും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതുവരെ ബ്ലാസ്റ്റേഴ്‌സും ഒഡിഷയും 23 തവണയാണ് ഏറ്റുമുട്ടിയിട്ടുള്ളത്. ഇതിൽ ബ്ലാസ്റ്റേഴ്‌സും ഒഡിഷയും എട്ട് തവണ വീതം വിജയിക്കുകയും, ഏഴ് മത്സരങ്ങൾ സമനിലയിൽ അവസാനിക്കുകയുമായിരുന്നു. വെള്ളിയാഴ്ച്ച രാത്രി 7:30ക്കാണ് മത്സരത്തിന്റെ കിക്ക് ഓഫ്‌. മത്സരം തത്സമയം സ്പോർട്സ് 18, ജിയോ സിനിമ, സൂര്യ മൂവീസ് എന്നിവയിൽ കാണാം.

കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ജീവന്മരണ പോരാട്ടം🔥എതിരാളികൾ ശക്തരാണ്..

സെമി ഉറപ്പിക്കണം കൊമ്പന്മാർ ഇന്ന് ഒഡീഷ എഫ്സികെതിരെ കലിംഗയിൽ