in , ,

തുടർച്ചയായ വിജയങ്ങൾ ലക്ഷ്യവെച്ച് ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു🔥; എതിരാളികൾ മുംബൈ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിലെ മൂന്നാം മത്സരത്തിന് ഒരുങ്ങുക്കയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. മൂന്നാം മത്സരത്തിൽ കരുത്തന്മാരായ മുംബൈ സിറ്റി എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിലെ മൂന്നാം മത്സരത്തിന് ഒരുങ്ങുക്കയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. മൂന്നാം മത്സരത്തിൽ കരുത്തന്മാരായ മുംബൈ സിറ്റി എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ.

ഞായറാഴ്ച രാത്രി 8 മണിക്കി മുംബൈയുടെ ഹോം ഗ്രൗണ്ടായ മുംബൈ ഫുട്ബോൾ അറീനയിൽ വെച്ചാണ് മത്സരം നടക്കുക. ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ചതിന് ശേഷം, തുടർച്ചയായ മൂന്നാം വിജയം ലക്ഷ്യവെച്ചാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്.

കഴിഞ്ഞ മത്സരത്തിൽ ഒഡിഷയോട് സമനില വഴങ്ങിയ മുംബൈ തിരിച്ചു വിജയ വഴിയിലെത്താനാണ് ശ്രമം. കഴിഞ്ഞ മത്സരങ്ങളിൽ പരിക്കേറ്റ് പുറത്തിരുന്ന ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ ഇഷാൻ പണ്ഡിതയും, സൗരവ് മണ്ഡലും മുംബൈക്കെതിരെയും കളിക്കില്ല.

നിലവിൽ പോയിന്റ് പട്ടികയിൽ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാം സ്ഥാനത്തും, മുംബൈ ആറാം സ്ഥാനത്തുമാണുള്ളത്. മുംബൈക്കെതിരെ മൂന്ന് ഗോൾ ഭൂരിപക്ഷത്തിൽ ജയിക്കുകയാണെങ്കിൽ ബ്ലാസ്റ്റേഴ്‌സിന് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനതെത്താം.

മത്സരം തത്സമയമായി സ്പോർട്സ് 18നിലും, സൂര്യ മൂവിസിലും, ന്യൂസ്‌ 18 കേരളയിലും ടിവി ടെൽകാസ്റ്റിങ്ങുണ്ടാവും. ഓൺലൈൻ സ്ട്രീമിങ്ങായി ജിയോ സിനിമാസിലും.

ഹെഡ് ടു ഹെഡിൽ മുൻ‌തൂക്കം മുംബൈക്ക്🫤; ബ്ലാസ്റ്റേഴ്‌സിന്റെ പ്രെഡിക്റ്റഡ് ലൈനെപ്പ് ഇങ്ങനെ, സൂപ്പർ താരങ്ങൾ തിരിച്ചെത്തുന്നു…

ബ്ലാസ്റ്റേഴ്സ് ഇത്തവണ ആ നേട്ടം സ്വന്തമാക്കും എന്ന് ;ജിക്സൺ സിങ്😍