in , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ഹെഡ് ടു ഹെഡിൽ മുൻ‌തൂക്കം മുംബൈക്ക്🫤; ബ്ലാസ്റ്റേഴ്‌സിന്റെ പ്രെഡിക്റ്റഡ് ലൈനെപ്പ് ഇങ്ങനെ, സൂപ്പർ താരങ്ങൾ തിരിച്ചെത്തുന്നു…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിലെ മൂന്നാം മത്സരത്തിന് ഒരുങ്ങുക്കയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. മൂന്നാം മത്സരത്തിൽ കരുത്തന്മാരായ മുംബൈ സിറ്റി എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിലെ മൂന്നാം മത്സരത്തിന് ഒരുങ്ങുക്കയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. മൂന്നാം മത്സരത്തിൽ കരുത്തന്മാരായ മുംബൈ സിറ്റി എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. ഞായറാഴ്ച രാത്രി 8 മണിക്കി മുംബൈയുടെ ഹോം ഗ്രൗണ്ടായ മുംബൈ ഫുട്ബോൾ അറീനയിൽ വെച്ചാണ് മത്സരം നടക്കുക.

ഇതുവരെ ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈയും കേരളയും 18 തവണയാണ് നേർക്കുനേർ വന്നിട്ടുള്ളത്. ഇതിൽ എട്ട് മത്സരങ്ങൾ മുംബൈ ജയിക്കുകയും നാല് മത്സരങ്ങൾ ബ്ലാസ്റ്റേഴ്‌സ് ജയിക്കുകയുമായിരുന്നു. നാല് മത്സരം സമനിലയിലും അവസാനിക്കുകയും ചെയ്തു.

കഴിഞ്ഞ മത്സരങ്ങളിൽ പരിക്കേറ്റ് പുറത്തിരുന്ന ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ ഇഷാൻ പണ്ഡിതയും, സൗരവ് മണ്ഡലും മുംബൈക്കെതിരെയും കളിക്കില്ല. പക്ഷെ ഏഷ്യൻ ഗെയിംസ് മത്സരങ്ങൾ ശേഷം ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ തിരിച്ചെത്തിയ രാഹുൽ കെപിയും, ബ്രൈസ് മിറാൻഡയും മുംബൈക്കെതിരെയുള്ള മത്സരത്തിൽ കളിക്കുമെന്നാണ് റിപ്പോർട്ടുക്കൾ വരുന്നത്.

ഇപ്പോളിത ഇന്ത്യൻ പ്രശസ്ത മാധ്യമ്മായ ഖേൽ നൗ കേരള ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റി എഫ്സി മത്സരത്തിലെ ടീമുകളുടെ ലൈനെപ്പ് പ്രെഡിക്റ്റ് ചെയ്തിരിക്കുകയാണ്. ഖേൽ നൗവിന്റെ പ്രെഡിക്റ്റഡ് ലൈനെപ്പ് പ്രകാരം ബ്ലാസ്റ്റേഴ്‌സ് ഒരു മാറ്റവുമില്ലാതെ മുംബൈയെ നേരിടാൻ വരുമെന്നാണ്.

മുംബൈയാണേൽ നവാസ്, തിരി, സ്റ്റുവർട്ട് എന്നിവർക്ക് പകരം ഗോൾകീപ്പർ ഫുർബ ലചെൻപ, മെഹ്താബ് സിംഗ്, യോൽ വാൻ നീഫ് എന്നിവർ ആദ്യ ഇലവനിൽ വരുമെന്നാണ് ഖേൽ നൗ പ്രെഡിക്റ്റ് ചെയ്തിരിക്കുന്നത്.

മുംബൈ സിറ്റി എഫ്‌സി (4-2-3-1)

ഫുർബ ലാചെൻപ (GK), രാഹുൽ ഭേക്കെ, റോസ്റ്റിൻ ഗ്രിഫിത്ത്‌സ്, മെഹ്താബ് സിംഗ്, ആകാശ് മിശ്ര, അപുവ, യോൽ വാൻ നീഫ്, ലാലിയൻസുവാല ചാങ്‌തെ, ഗ്രെഗ് സ്റ്റുവാർട്ട്, ബിപിൻ സിംഗ്, ജോർജ് പെരേര ഡയസ്.

കേരള ബ്ലാസ്റ്റേഴ്സ് (4-2-3-1)

സച്ചിൻ സുരേഷ് (GK), പ്രബീർ ദാസ്, മിലോസ് ഡ്രിൻസിച്ച്, പ്രീതം കോട്ടാൽ, ഐബാൻ ഡോഹ്‌ലിംഗ്, ജീക്‌സൺ സിംഗ്, ഡാനിഷ് ഫാറൂഖ്, മുഹമ്മദ് ഐമെൻ, അഡ്രിയാൻ ലൂണ, ഡെയ്‌സുകെ സകായ്, ക്വാം പെപ്ര

പ്രായം 20; മൂല്യം ഒരു കോടിക്ക് മുകളിൽ; ഞെട്ടിച്ച് ബ്ലാസ്റ്റേഴ്‌സ് താരം

തുടർച്ചയായ വിജയങ്ങൾ ലക്ഷ്യവെച്ച് ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു🔥; എതിരാളികൾ മുംബൈ