in , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

പ്രായം 20; മൂല്യം ഒരു കോടിക്ക് മുകളിൽ; ഞെട്ടിച്ച് ബ്ലാസ്റ്റേഴ്‌സ് താരം

സന്ദേശ് ജിങ്കൻ, സഹൽ, രാഹുൽ കെപി തുടങ്ങിയ താരങ്ങൾക്ക് കൂടുതൽ അവസരം നൽകി ഇന്ത്യൻ ഫുട്ബോളിൽ മേൽവിലാസമുണ്ടാക്കിയത് ബ്ലാസ്റ്റേഴ്‌സ് തന്നെയാണ്. ഇപ്പോഴിതാ ബ്ലാസ്റ്റേഴ്‌സിന്റെ മടയിൽ മറ്റൊരു ചുണക്കുട്ടി വളർന്ന് വരികയാണ്.

ഇന്ത്യൻ ഫുട്ബോളിന് ഒരുപാട് യുവതാരങ്ങളെ സംഭാവന ചെയ്ത ക്ലബ്ബാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. സന്ദേശ് ജിങ്കൻ, സഹൽ, രാഹുൽ കെപി തുടങ്ങിയ താരങ്ങൾക്ക് കൂടുതൽ അവസരം നൽകി ഇന്ത്യൻ ഫുട്ബോളിൽ മേൽവിലാസമുണ്ടാക്കിയത് ബ്ലാസ്റ്റേഴ്‌സ് തന്നെയാണ്. ഇപ്പോഴിതാ ബ്ലാസ്റ്റേഴ്‌സിന്റെ മടയിൽ മറ്റൊരു ചുണക്കുട്ടി വളർന്ന് വരികയാണ്.

കേവലം 20 വയസ്സ് മാത്രം പ്രായമുള്ള മലയാളി താരം വിബിൻ മോഹനാണ് ആ താരം. 2017 ൽ ബ്ലാസ്റ്റേഴ്‌സിൽ എത്തിയ ഈ തൃശൂരുകാരൻ കഴിഞ്ഞ സീസണിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ സീനിയർ ടീമിൽ അരങ്ങേറ്റം നടത്തുന്നത്. അതിന് മുമ്പ് ബ്ലാസ്റ്റേഴ്‌സ് ബി ടീമിനായും ബ്ലാസ്റ്റേഴ്‌സിൽ നിന്നും ലോണിൽ ഇന്ത്യൻ ആരോസിന് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

രണ്ട് ദിവസങ്ങൾക്ക് മുമ്പ് ട്രാൻസ്ഫർ മാർക്കറ്റ് ഇന്ത്യ ഐഎസ്എല്ലിലെ ഏറ്റവും മൂല്യമേറിയ സെൻട്രൽ മിഡ്‌ഫീൽഡേഴ്സിന്റെ പട്ടിക പുറത്ത് വിട്ടപ്പോൾ ആ പട്ടികയിൽ 11 ആം സ്ഥാനത്തുള്ളത് വിബിനാണ്. പട്ടികയിൽ ഇടംപിടിച്ച ഏക ബ്ലാസ്റ്റേഴ്‌സ് താരവും വിബിൻ തന്നെ.

കളിക്കാരുടെ പ്രകടനം വിലയിരുത്തി അവരുടെ വിപണി മൂല്യം കണക്കാക്കുന്ന ട്രാൻസ്ഫർ മാർക്കറ്റ് വിബിന് നൽകിയ മൂല്യം 1.4 കോടിയാണ്. ചുരുക്കി പറഞ്ഞാൽ കേവലം 20 വയസ്സ് മാത്രം പ്രായമുള്ള വിബിന് ട്രാൻസ്ഫർ മാർക്കറ്റ് നൽകിയ മൂല്യം 1.4 കോടിയാണ്.

20 വയസ്സ് മാത്രമാണ് വിബിന്റെ പ്രായം. ഇനിയും ബ്ലാസ്റ്റേഴ്‌സിൽ വലിയ ഭാവി താരത്തിനുണ്ട്. പ്രതീക്ഷകൾക്കൊത്ത് ഇനിയും ഉയർന്നാൽ ഇന്ത്യൻ ഫുട്ബാളിലേക്കുള്ള അടുത്ത സഹലോ താപ്പയോയായി ഈ താരം മാറുമെന്നുറപ്പാണ്.

പ്രബീറിന്റെ മുഖത്തെ ആവേശം കണ്ടില്ലേ?; ഈ ആവേശത്തിന് പിന്നിൽ ഒരു കഥയുണ്ട്

ഹെഡ് ടു ഹെഡിൽ മുൻ‌തൂക്കം മുംബൈക്ക്🫤; ബ്ലാസ്റ്റേഴ്‌സിന്റെ പ്രെഡിക്റ്റഡ് ലൈനെപ്പ് ഇങ്ങനെ, സൂപ്പർ താരങ്ങൾ തിരിച്ചെത്തുന്നു…