in , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

പ്രബീറിന്റെ മുഖത്തെ ആവേശം കണ്ടില്ലേ?; ഈ ആവേശത്തിന് പിന്നിൽ ഒരു കഥയുണ്ട്

ബ്ലാസ്റ്റേഴ്‌സിനായി പരിപൂർണ അർപ്പണത്തോടെ കളിക്കുന്ന പ്രബീറിന്റെ മുഖത്തെ ആവേശം ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കിടയിൽ ചർച്ചയാവുകയും ചെയ്തിട്ടുണ്ട്. താരം ഇതിന് മുമ്പ് പല ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ടെങ്കിലും അപ്പോഴൊന്നുമില്ലാത്ത ഒരു ആവേശമാണ് താരത്തിന് ഇപ്പോൾ ബ്ലാസ്റ്റേഴ്‌സിൽ ഉള്ളത്.

ഈ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ച താരമാണ് പ്രബീർ ദാസ്. ബംഗളുരു എഫ്സിയിൽ നിന്നാണ് ഈ റൈറ്റ് ബാക്കിനെ ബ്ലാസ്റ്റേഴ്‌സ് റാഞ്ചിയത്. ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ രണ്ട് മത്സരങ്ങളിലും കളിച്ച പ്രബീർ ഇതിനോടകം ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഹൃദയം കീഴടക്കുകയും ചെയ്തു.

ബ്ലാസ്റ്റേഴ്‌സിനായി പരിപൂർണ അർപ്പണത്തോടെ കളിക്കുന്ന പ്രബീറിന്റെ മുഖത്തെ ആവേശം ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കിടയിൽ ചർച്ചയാവുകയും ചെയ്തിട്ടുണ്ട്. താരം ഇതിന് മുമ്പ് പല ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ടെങ്കിലും അപ്പോഴൊന്നുമില്ലാത്ത ഒരു ആവേശമാണ് താരത്തിന് ഇപ്പോൾ ബ്ലാസ്റ്റേഴ്‌സിൽ ഉള്ളത്. മുമ്പേങ്ങും കാണാത്ത ആവേശം പ്രബീറിന്റെ മുഖത്ത് കാണുമ്പോൾ ഈ ആവേശത്തിന് പിന്നിലെ ഒരു കഥ കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്.

സമീപകാലത്തായി തന്റെ കരിയറിൽ അവഗണന നേരിട്ട താരമാണ് പ്രബീർ ദാസ്. 2015 മുതൽ 2022 വരെ മോഹൻ ബഗാന് വേണ്ടി കളിച്ച താരമാണ് പ്രബീർ (ലയനത്തിന് മുമ്പും ശേഷവും). എന്നാൽ 7 വർഷം മോഹൻ ബഗാന് വേണ്ടി കളിച്ചിട്ടും തന്നെ അവഗണിക്കുന്ന തരത്തിലാണ് ക്ലബ്‌ തന്റെ കരാർ റദ്ധാക്കിയത് എന്ന് പ്രബീർ തന്നെ നേരത്തെ പറഞ്ഞിരുന്നു.

2022 ൽ താരം ബംഗളുരു എഫ്സിയിൽ കരാർ ഒപ്പിടുന്ന സമയത്ത് എടികെ/മോഹൻ ബഗാൻ മാനേജ്മെന്റിനെതിരെ ശക്തമായ വിമർശനം നടത്തിയിരുന്നു. ഇത്രയും കാലം ക്ലബ്ബിനായി കളിച്ചിട്ടും തനിക്ക് നീതിപൂർവമായ ഒരു വിടവാങ്ങലല്ല മാനേജ്‌മെന്റ് നൽകിയത് എന്നതായിരുന്നു പ്രബീറിന്റെ വിമർശനം. (പിന്നീട് ഈ വിമർശനം പ്രബീർ തിരുത്തുകയും ചെയ്തു)

മോഹൻ ബഗാൻ/എടികെ യിൽ നിന്ന് അവഗണന നേരിട്ട പ്രബീർ പിന്നീട് തന്റെ പ്രതീക്ഷകൾ കണ്ടത് ബംഗളുരു എഫ്സിയിലൂടെയായിരുന്നു. 2022 ൽ 3 വർഷത്തെ കരാറിലാണ് ബംഗാളൂരു പ്രബീറിനെ സ്വന്തമാക്കിയത്. എന്നാൽ ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ പ്രബീറിന്റെ കരാർ ബംഗളുരു റദ്ദാക്കുകയും ചെയ്തു.

മോഹൻ ബഗാൻ/എടികെ യിൽ നിന്ന് നീതി പൂർവമായ ഒരു വിടവാങ്ങൾ ലഭിക്കാതെ പോയ പ്രബീറിന് മുന്നിൽ 3 വർഷത്തെ കരാർ നൽകിയ ബംഗളുരുവും ഒരു വർഷത്തിൻ ശേഷം കരാർ അവസാനിപ്പിച്ചു. ഇത് താരത്തിന് നേരിട്ട അവഗണനയായി തോന്നിയേക്കാം. ഫ്രീ ഏജന്റ് ആയ താരത്തെ കേരളാ ബ്ലാസ്റ്റേഴ്‌സ് വീണ്ടും വിശ്വാസം അർപ്പിച്ചപ്പോൾ അവഗണനകൾ നേരിട്ട താരത്തിന്റെ മുഖത്ത് ബ്ലാസ്റ്റേഴ്‌സിനായി കളിക്കുമ്പോൾ ആവേശം വരുന്നത് സ്വാഭാവികം മാത്രം.

ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർ താരങ്ങൾ പരിക്കിൽ നിന്ന് മുക്തരായില്ല😭; മുംബൈക്കെതിരെയും പുറത്തിരിക്കും…

പ്രായം 20; മൂല്യം ഒരു കോടിക്ക് മുകളിൽ; ഞെട്ടിച്ച് ബ്ലാസ്റ്റേഴ്‌സ് താരം