in ,

LOLLOL LOVELOVE OMGOMG CryCry AngryAngry

ഡിമിട്രിയോസ് തിരിച്ചെത്തി🔥; പക്ഷെ ജംഷദ്പൂരിനെതിരെ ബ്ലാസ്റ്റേഴ്‌സിന്റെ നാല് സൂപ്പർതാരങ്ങൾ കളിക്കില്ല😭…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം ദിവസം വളരെയധികം ആവേശകരമായി മുന്നേറുകയാണ്. സീസണിലെ രണ്ടാം മത്സരത്തിനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. കേരള ബ്ലാസ്റ്റേഴ്സ് ഞായറാഴ്ച കൊച്ചിയിൽ വെച്ച് ജംഷദ്പൂർ എഫ്സിയെ നേരിടും.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം ദിവസം വളരെയധികം ആവേശകരമായി മുന്നേറുകയാണ്. സീസണിലെ രണ്ടാം മത്സരത്തിനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. കേരള ബ്ലാസ്റ്റേഴ്സ് ഞായറാഴ്ച കൊച്ചിയിൽ വെച്ച് ജംഷദ്പൂർ എഫ്സിയെ നേരിടും.

മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നിരാശയും സന്തോഷവും നിറയുന്ന റിപ്പോർട്ടുകളാണ് ബ്ലാസ്റ്റേഴ്സിന്റെ സഹ പരിശീലകനായ ഫ്രാങ്ക് ഡോവൻ പങ്കുവെച്ചിരിക്കുന്നത്.

ആദ്യ മത്സരത്തിൽ പരിക്കേറ്റത്തിനെ തുടർന്ന് പുറത്തിരുന്ന് ബ്ലാസ്റ്റേഴ്‌സിന്റെ ഗ്രീക്ക് മുന്നേറ്റതാരമായ ഡിമിട്രിയോസ് ഡയമന്റകോസ് നാളെ നടക്കാനിരിക്കുന്ന ജംഷദ്പൂരിനെതിരായ മത്സരത്തിൽ കളിക്കും. താരം നിലവിൽ പരിക്കിൽ നിന്നും പൂർണമായും മുക്തനായിട്ടുണ്ട്.

പക്ഷെ ബ്ലാസ്റ്റേഴ്സിന്റെ നാല് സൂപ്പർതാരങ്ങൾ ജംഷദ്പൂരിനെതിരായ മത്സരത്തിൽ കളിക്കില്ല. പരിക്കിനെ തുടർന്ന് ഇഷാൻ പണ്ഡിതയും, സൗരവ് മണ്ഡലും നാളത്തെ മത്സരത്തിൽ കളിക്കില്ല. അതോടൊപ്പം ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കായി പങ്കെടുത്ത രാഹുൽ കെപിയും ബ്രൈസ് മിറാൻഡയും നാളത്തെ മത്സരത്തിൽ കളിക്കില്ല.

ഇരുവരും നിലവിൽ ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡിനൊപ്പം ശനിയാഴ്ച വൈകിട്ടോടെ ചേർന്നിട്ടുണ്ടെങ്കിലും, ക്ലബ്ബ് ഇരുവർക്കും വിശ്രമം അനുവദിച്ചിരിക്കുകയാണ്. അതുകൊണ്ടാണ് ഇരുവരും നാളത്തെ മത്സരം കളിക്കാത്തത്.

“ഓറഞ്ച് അലേർട്ട്”; ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം മാറ്റിവെക്കുമോ?? അപ്ഡേറ്റുമായി ബ്ലാസ്റ്റേഴ്സ് സഹ പരിശീലകൻ…

“നടപടി വേണം”; വംശീയ അധിക്ഷേപത്തിൽ ശക്തമായ നിലപാട് വ്യകതമാക്കി ലൂണ…