കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി കേരളത്തിൽ വമ്പൻ മഴയാണ് പെയ്യുന്നത്. പല ജില്ലകളിലും യെല്ലോ ഓറഞ്ച് അലേർട്ടുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതോടെ എല്ലാ ബ്ലാസ്റ്റേഴ്സ് ആരാധകർക്കും ഞായറാഴ്ച കൊച്ചി നടക്കാനിരിക്കുന്ന ബ്ലാസ്റ്റേഴ്സിന് മത്സരം മാറ്റിവെക്കുമോയെന്ന ആശങ്കയിലായിരുന്നു.
സോഷ്യൽ മീഡിയയിൽ കഴിഞ്ഞദിവസം ഗ്രൗണ്ടിൽ വെള്ളം കെട്ടിനിൽക്കുന്നതിന്റെ ചിത്രങ്ങൾ എല്ലാം പ്രചരിച്ചിരുന്നു. ഇതോടെയാണ് എല്ലാ ആരാധകരും വളരെയധികം ആശങ്കയിലായത്. എന്നാൽ ആരാധകർക്ക് ഒരു സന്തോഷ വാർത്തയുമായി ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് ബ്ലാസ്റ്റേഴ്സിന്റെ സഹ പരിശീലകനായ ഫ്രാങ്ക് ഡോവൻ.
ഇന്ന് നടന്ന കേരള ബ്ലാസ്റ്റേഴ്സ് ജംഷദ്പൂർ മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ ഫ്രാങ്ക് ഡോവൻ പറഞ്ഞിരിക്കുന്നത്, നാളെ മത്സരം നടക്കുമെന്നാണ്. പിച്ചിനൊരു പ്രശ്നവുമില്ലയെന്നും സഹ പരിശീലകൻ കൂട്ടിച്ചേർത്തു. “പിച്ച് നല്ലതാണ്, നാളേക്ക് ഒരു പ്രശ്നവുമില്ലെന്ന് ഞാൻ കരുതുന്നു.” ഫ്രാങ്ക് ഡോവൻ പറഞ്ഞത്.
Frank Dauwen ?️ "The pitch is good, I think there is no problem for tommorow" #KBFC
— KBFC XTRA (@kbfcxtra) September 30, 2023
എന്തിരുന്നാലും നിലവിൽ എറണാകുളം ജില്ലയിൽ ഓറഞ്ച് അലേർട്ടാണുള്ളത്. അതുകൊണ്ടുതന്നെ മത്സരം കാണാൻ വരുന്ന എല്ലാ ആരാധകരും അതീവ ജാഗ്രതയായിരിക്കണം. കൊച്ചിയിൽ നാളെ രാത്രി 8:00 മണി മുതലാണ് മത്സരം നടക്കുക.