ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരമായ ഐബൻഭ ഡോഹ്ലിംഗിന് നേരെ ബംഗളുരു എഫ്സി താരമായ റയാൻ വില്യംസ് വംശീയ അധിക്ഷേപം നടത്തിയതിനെ തുടർന്ന് കേരള ബ്ലാസ്റ്റേഴ്‌സ് അധികൃതർക്ക് പരാതി നൽകിയിരുന്നു.
എന്നാൽ സംഭവം നടന്നിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും ഇതുവരെ താരത്തിന് നേരെ ഒരു നടപടിയും അധികൃതർ എടുത്തിട്ടില്ല. ഇതിനെ ബന്ധപ്പെട്ട് വമ്പൻ ചർച്ചകൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ അരങ്ങേറുന്നത്. ഇപ്പോഴിത്ത റയാൻ വില്യംസ് നടത്തിയ വംശീയ അധിക്ഷേപത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ.
ശനിയാഴ്ച നടന്ന കേരള ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂർ എഫ്സി മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിലാണ് താരം പ്രതികരിച്ചിരിക്കുന്നത്. റയാൻ വില്യംസ് നടത്തിയത് ശരിയല്ലായെന്നും അധികൃതർ വേണ്ടതുപോലെ പരിശോധിച്ചു തീരുമാനമെടുക്കണം എന്നുമാണ് ലൂണ പറഞ്ഞിരിക്കുന്നത്.
എന്തിരുന്നാലും റയാൻ വില്യംസിനെതിരെ അധികൃതർ ഉടൻ തന്നെ നടപടിയെടുക്കുമെന്ന പ്രതിക്ഷയിലാണ് ആരാധകറുള്ളത്.