in , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

പെപ്രയുടെ ആറാട്ട് ?; സൗഹൃദ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന് വമ്പൻ വിജയം… സൂപ്പർ താരം തിരികെയെത്തി❤‍?..

ഈ സീസൺന്റെ തുടക്കം മുതലെ ബ്ലാസ്റ്റേഴ്‌സ് ആരാധരെ വളരെയധികം വിഷമത്തിലാക്കിയ കാര്യമാണ് മുന്നേറ്റ നിരയിലെ നിറം മങ്ങിയ പ്രകടനം . ഇതിൽ ഏറ്റവും എടുത്തു പറയേണ്ടത് ക്വാമെ പെപ്രയുടെ പ്രകടനതെ പറ്റി തന്നെയാണ്.

ഈ സീസൺന്റെ തുടക്കം മുതലെ ബ്ലാസ്റ്റേഴ്‌സ് ആരാധരെ വളരെയധികം വിഷമത്തിലാക്കിയ കാര്യമാണ് മുന്നേറ്റ നിരയിലെ നിറം മങ്ങിയ പ്രകടനം . ഇതിൽ ഏറ്റവും എടുത്തു പറയേണ്ടത് ക്വാമെ പെപ്രയുടെ പ്രകടനതെ പറ്റി തന്നെയാണ്. താരം ഇതുവരെ ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഒരു ഗോളോ അസ്സിസ്റ്റോ സ്വന്തമാക്കിയിട്ടില്ല.

എന്നാൽ ക്വാമെ പെപ്ര ബന്ധപ്പെട്ട് ആരാധകർക്കൊരു സന്തോഷ വാർത്ത വന്നിരിക്കുകയാണ്. ഈ ഇന്റർനാഷണൽ ബ്രേക്കിനിടെ കേരള ബ്ലാസ്റ്റേഴ്‌സ് മഹാരാജാസ് കോളേജിനെതിരെ സൗഹൃദ മത്സരം കളിച്ചിരുന്നു.

മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് എത്തിരില്ലാത്ത നാല് ഗോളുകൾക്കാണ് മഹാരാജാസിനെ വീഴ്ത്തിയത്. ഈ മത്സരത്തിൽ ക്വാമെ പെപ്ര ബ്ലാസ്റ്റേഴ്‌സിനായി ഒരു ഗോളും ഒരു അസ്സിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.

അതോടൊപ്പം പരിക്കേറ്റ് പുറത്തായിരുന്ന ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ ഡിഫെൻഡറായ മാർക്കോ ലെസ്കോവിച്ച് ഈ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിനായി കളിച്ചിരുന്നു. പെപ്രക്ക് പുറമെ ബിദ്യ സാഗർ, മാർക്കോ ലെസ്കോവിച്ച്, പ്രീതം കോട്ടൽ എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി വല കുലുക്കിയത്.

എന്തിരുന്നാലും മത്സരത്തിലെ പെപ്രയുടെ ഗംഭീര പ്രകടനവും ലെസ്കോവിച്ചിന്റെ തിരിച്ചുവരവും ആരാധകരിൽ ഏറെ പ്രതീക്ഷ നൽകുന്നുണ്ട്. ഇനി നവംബർ 25ന് ഹൈദരാബാദിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പോരാട്ടം.

പ്രിതം കോട്ടാലിന് ഇന്ത്യൻ ടീമിൽ അവസരം ലഭിക്കാത്തതിന് കാരണം കേരള ബ്ലാസ്റ്റേഴ്‌സും ഇവാൻ ആശാനുമാണെന്ന് ഇഗോർ സ്റ്റിമാക്ക്..

അർജന്റീന പരിശീലക സ്ഥാനം ഒഴിയാൻ ഇതിഹാസ പരിശീലക്കൻ സ്കലോണി