അർജന്റീനയുടെ 2022 ലോകകപ്പ് കീരിടം നേടി കൊടുത്ത സ്റ്റാർ പരിശീലകൻ ലയണൽ സ്കാലോണി അർജന്റീന ഫുട്ബോൾ ടീമിന്റെ പരിശീലക സ്ഥാനം ഒഴിയാൻ തയാറാടുക്കുന്നതായി സൂചന.
ഇപ്പോൾ പന്ത് നിർത്തി ചിന്തിക്കാൻ തുടങ്ങേണ്ട സമയമാണ്. ഈ കളിക്കാർ എനിക്ക് ഒരുപാട് തന്നിട്ടുണ്ട്, എന്റെ ഭാവിയിൽ ഞാൻ എന്തുചെയ്യാൻ പോകുന്നു എന്നതിനെക്കുറിച്ച് എനിക്ക് വളരെയധികം ചിന്തിക്കേണ്ടതുണ്ട്. ഇതൊരു വിടപറയലല്ല, പക്ഷെ നിങ്ങൾക്ക് വളരെയധികം ഊർജ്ജം ആവശ്യമുള്ളതിനാൽ ഇവിടെ നിലവാരം ഉയർന്ന നിലയിൽ നിൽക്കണം.അത് തുടരാൻ ബുദ്ധിമുട്ടാണ്, വിജയിക്കുന്നത് തുടരാൻ ബുദ്ധിമുട്ടാണ്.
ചിന്തിക്കേണ്ട സമയമാണിത്.കാരണം ടീമിന് വേണ്ടത് പരമാവധി ഊർജ്ജം നൽകുന്ന പരിശീലകനെയാണ്” ലയണൽ സ്കെലോണി പറഞ്ഞു.
അർജന്റീനയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണ് സ്കാലോണി അവർക്ക് ലോകകപ്പ് കോപ്പ അമേരിക്ക അടക്കം നേടി കൊടുത്ത പരിശീലകനാണ് സ്കാലോണി.