in , , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

രണ്ടാം മത്സരത്തിലും ബ്ലാസ്റ്റേഴ്‌സിന് ജയം?; വിജയം വമ്പൻ സ്കോറിന്?…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ മുന്നോടിയായിയുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇതിനു ഭാഗമായി ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പ്രീ സീസൺ ആരംഭിച്ചു കഴിഞ്ഞു. അതോടൊപ്പം ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന ലക്ഷ്യം ഇപ്പോളും സ്‌ക്വാഡ് ശക്തിപെടുത്തുക്കയെന്നതാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ മുന്നോടിയായിയുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇതിനു ഭാഗമായി ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പ്രീ സീസൺ ആരംഭിച്ചു കഴിഞ്ഞു. അതോടൊപ്പം ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന ലക്ഷ്യം ഇപ്പോളും സ്‌ക്വാഡ് ശക്തിപെടുത്തുക്കയെന്നതാണ്.

ഇന്ന് വൈകുനേരം കൊച്ചിയിലെ പനമ്പിള്ളി ഗ്രൗണ്ടിൽ വെച്ച് കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ രണ്ടാമത്തെ സൗഹൃദ മത്സരം കളിച്ചിരിക്കുകയാണ്. കേരള ക്ലബ്ബായ കോവളം എഫ്സിയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് വീഴ്ത്തിയിരിക്കുന്നത്.

ബ്ലാസ്റ്റേഴ്‌സിനായി ട്രയൽസ് ഭാഗമായി ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേർന്ന ജസ്റ്റിൻ ഇമ്മനുവൽ രണ്ട് ഗോളും ജീക്സൺ, മലയാളി താരങ്ങളായ നിഹാൽ സുധീഷ്, അജ്സൽ എന്നിവർ ഓരോ ഗോൾ വീതവും നേടി.

കോവളം എഫ്സിക്കെതിരെയുള്ള മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് വിദേശ താരം അഡ്രിയാൻ ലുണയായിരുന്നു. എന്നാൽ ഈ സന്തോഷത്തിലൊക്കെ ബ്ലാസ്റ്റേഴ്‌സിനൊരു നിരാശ വാർത്തയുമാണ് വരുന്നത്.

ബ്ലാസ്റ്റേഴ്‌സിന്റെ യുവ താരം ജീക്സൺ സിംഗിന് കളിക്കിടെ പരിക്കറ്റിരിക്കുകയാണ്. താരത്തിന്റെ ആഗിളിനാണ് പരിക്കെറ്റിരിക്കുന്നത്. താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ഒന്നും ക്ലബ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

താരം എത്രയും പെട്ടെന്ന് തന്നെ പരിക്കിൽ നിന്നും മുക്തനാകുമെന്ന പ്രതീക്ഷയാണ് ആരാധകർക്ക്. അതോടൊപ്പം ഇപ്പോഴത്തെ ഇതേ പ്രകടനം തന്നെ ഡ്യൂറൻഡ് കപ്പിലും ബ്ലാസ്റ്റേഴ്സിനും കാഴ്ചവെക്കുമെന്ന വിശ്വാസത്തിലും.

ബ്ലാസ്റ്റേഴ്‌സിന് വമ്പൻ തിരച്ചടി?; യുവ സൂപ്പർ താരത്തിന് പരിക്ക്…

ലയണൽ മെസ്സിയെ തിരിച്ചുകൊണ്ടുവരാൻ ബാഴ്സലോണ?