in ,

LOVELOVE LOLLOL

ബ്ലാസ്റ്റേഴ്‌സ് യൂറോപ്പിലേക്ക്.. ടൂർണമെന്റിൽ പങ്കെടുക്കുന്ന ഏക ഇന്ത്യൻ ടീം

സ്പെയിൻ, ജർമ്മനി, ഇംഗ്ലണ്ട്, ബെൽജിയം, യുക്രൈൻ, സ്വീഡൻ, ഹംഗറി, സ്ലോവാക്കിയ, ചെക്ക് റിപ്പബ്ലിക്, ഫിൻലാൻഡ്, റൊമാനിയ, ക്രോയേഷ്യ എന്നി രാജ്യങ്ങളുടെ ക്ലബ്ബുകളും സോക്കോലിക്കിൽ പങ്കെടുക്കുന്നുണ്ട്. ഏകദേശം മുപ്പത്തോളം ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുക

കഴിഞ്ഞ മൂന്ന് മത്സരത്തിലും തോൽവി ഏറ്റു വാങ്ങിയതോടെ കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. എന്നാ ഈ പ്രതിസന്ധികളിലും ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകർക്ക് ഒരു സന്തോഷ വാർത്ത വന്നിരിക്കുകയാണ്.

അണ്ടർ 10 വിഭാഗത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ കുട്ടി താരങ്ങൾ പോളണ്ടിൽ വെച്ച് നടക്കുന്ന പന്ത്രണ്ടാമത് സോക്കോലിക് ടൂർണമെന്റിൽ പങ്കെടുക്കും. നിലവിൽ ഇന്ത്യയിൽ സോക്കോലിക് പങ്കാളിത്തം ഉറപ്പിച്ച ഏക ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്.

സ്പെയിൻ, ജർമ്മനി, ഇംഗ്ലണ്ട്, ബെൽജിയം, യുക്രൈൻ, സ്വീഡൻ, ഹംഗറി, സ്ലോവാക്കിയ, ചെക്ക് റിപ്പബ്ലിക്, ഫിൻലാൻഡ്, റൊമാനിയ, ക്രോയേഷ്യ എന്നി രാജ്യങ്ങളുടെ ക്ലബ്ബുകളും സോക്കോലിക്കിൽ പങ്കെടുക്കുന്നുണ്ട്. ഏകദേശം മുപ്പത്തോളം ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുക.

ടൂർണമെന്റ് അടുത്ത വർഷം ജൂണിലായിരിക്കും നടക്കുക. നേരത്തെ പ്രീമിയർ ലീഗിന്റെ ആഭിമുഖ്യത്തിൽ നടന്ന നെക്സ്റ്റ് ജൻ കപ്പിലും ബ്ലാസ്റ്റേഴ്‌സിന്റെ റിസേർവ് ടീം പങ്കെടുത്തിരുന്നു.

അവനെ ആദ്യ ഇലവനിൽ നിന്ന് ഒഴിവാക്കരുത്; അഭ്യർത്ഥനയുമായി ബ്ലാസ്റ്റേഴ്‌സ് ആരാധകർ

ലോകഫുട്ബോളിൽ കാണികളുടെ കാര്യത്തിൽ ശ്രേദ്ദേയമായ സ്ഥാനം നേടി ഐഎസ്എൽ