in ,

LOVELOVE LOLLOL

ലോകഫുട്ബോളിൽ കാണികളുടെ കാര്യത്തിൽ ശ്രേദ്ദേയമായ സ്ഥാനം നേടി ഐഎസ്എൽ

ഇന്ത്യൻ ഫുട്ബോളിന് ഏറ്റവും അഭിമാനകരമായ വാർത്തകളാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി വരുന്നത്. ഏഷ്യയിലെ ഫുട്ബോൾ ടൂർണമെന്റുങ്ങളിലെ മത്സരങ്ങളിൽ ശരാശരി ഹാജർ കണക്കിലെടുത്ത് റാങ്ക് ചെയ്തപ്പോൾ ഇന്ത്യൻ സൂപ്പർ ലീഗായിരുന്നു ഏറ്റവും മുൻപന്തിയിൽ. എന്നാൽ ലോകത്തെ എല്ലാ ഫുട്ബോൾ ടൂർണമെന്റുഗളിലെയും മത്സരങ്ങളിലെ ശരാശരി ഹാജർ കണക്കിലെടുത്താൽ ഇന്ത്യൻ സൂപ്പർ ലീഗ് എത്ര സ്ഥാനത്താണ് എന്ന് നോക്കാം.

ഇന്ത്യൻ ഫുട്ബോളിന് ഏറ്റവും അഭിമാനകരമായ വാർത്തകളാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി വരുന്നത്. ഏഷ്യയിലെ ഫുട്ബോൾ ടൂർണമെന്റുങ്ങളിലെ മത്സരങ്ങളിൽ ശരാശരി ഹാജർ കണക്കിലെടുത്ത് റാങ്ക് ചെയ്തപ്പോൾ ഇന്ത്യൻ സൂപ്പർ ലീഗായിരുന്നു ഏറ്റവും മുൻപന്തിയിൽ.

എന്നാൽ ലോകത്തെ എല്ലാ ഫുട്ബോൾ ടൂർണമെന്റുഗളിലെയും മത്സരങ്ങളിലെ ശരാശരി ഹാജർ കണക്കിലെടുത്താൽ ഇന്ത്യൻ സൂപ്പർ ലീഗ് എത്ര സ്ഥാനത്താണ് എന്ന് നോക്കാം.

മത്സരങ്ങളിലെ ശരാശരി അറ്റെൻഡൻസ് നോക്കുമ്പോൾ ഏറ്റവും തലപ്പത്ത് നിൽക്കുന്നത് ജർമ്മൻ ടൂർണമെന്റായ ബുണ്ടേസ്‌ലിഗയാണ്. 42514ആണ് ബുണ്ടേസ്‌ലിഗയിലെ മത്സരങ്ങളുടെ ശരാശരി അറ്റെൻഡൻസ്. 39633 ശരാശരി അറ്റെൻഡൻസോടെ ഇംഗ്ലീഷ് ടൂർണമെന്റായ പ്രീമിയർ ലീഗാണ് രണ്ടാം സ്ഥാനത്.

മറ്റ് ടൂർണമെന്റുകൾ നോക്കുമ്പോൾ ലാലിഗ 29828 ശരാശരി അറ്റെൻഡൻസോടെ മൂന്നാം സ്ഥാനത്തും ഇറ്റാലിയൻ ടൂർണമെന്റായ സീരി എ 28874 ശരാശരി അറ്റെൻഡൻസോടെ നാലാം സ്ഥാനത്തും ഫ്രഞ്ച് ലീഗ് വൺ 23759 ശരാശരി അറ്റെൻഡൻസോടെ അഞ്ചാം സ്ഥാനത്തുമാണുള്ളത്.

പട്ടികയിൽ 17177 ശരാശരി അറ്റെൻഡൻസോടെ ഇന്ത്യൻ സൂപ്പർ ലീഗ് 11ആം സ്ഥാനത്താണ്. ഇന്ത്യൻ സൂപ്പർ ലീഗിനെ 11ആം സ്ഥാനത് എത്തിക്കാൻ ഏറെ പങ്കാളിത്തം നൽകിയത് കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടമായ മഞ്ഞപ്പട തന്നെയാണ് എന്ന് പറയണം.

എന്തിരുന്നാലും ഇന്ത്യൻ സൂപ്പർ ലീഗിന്റെ വളർച്ചയും ആരാധകരുടെ സപ്പോർട്ടും വരും സീസണിൽ കൂടുമെന്നും ആരാധകരുടെ ശരാശരി അറ്റെൻഡസിന്റെ പട്ടികയിൽ ഐഎസ്എൽ ഒന്നാം സ്ഥാനത് വരും കാലങ്ങളിൽ എത്തും എന്ന് പ്രതിക്ഷിക്കാം.

ബ്ലാസ്റ്റേഴ്‌സ് യൂറോപ്പിലേക്ക്.. ടൂർണമെന്റിൽ പങ്കെടുക്കുന്ന ഏക ഇന്ത്യൻ ടീം

അൽവരോക്കും വാലിയന്റേക്കും പരിക്ക്