ഇന്ത്യൻ സൂപ്പർ ലീഗിന്റെ അഞ്ചാം റൗണ്ടിലെ ആദ്യ മത്സരത്തിൽ ഇന്നലെ എഫ്സി ഗോവ ജംഷഡ്പൂർഎഫ്സിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾ വിഴ്ത്തിയിരുന്നു. മത്സരത്തിലെ കണക്കുകൾ നോക്കിയാലും ഗോവ തന്നെയായിരുന്നു മുൻപന്തിയിൽ. ജയത്തോടെ ഗോവ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത് എത്തി.
എന്നാൽ ആരാധകരെ ഏറ്റവും പേടി പെടുത്തിയത് ഗോവയുടെ വിദേശ താരങ്ങളായ അൽവാരോ വാസ്‌ക്വസും മാർക്ക് വാലിയന്റേയും കളിക്കാൻ ഇറങ്ങാത്തതാണ്. എന്നാൽ ഇതിനൊരു വിശദീകരണമായി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യൻ മാധ്യമ പ്രവർത്തകൻ മാർക്കസ് മെർഗുൽഹാവോ.
മാർക്കസിന്റെ റിപ്പോർട്ട് പ്രകാരം വാസ്‌ക്വസിനും വാലിയന്റേക്കും പരിക്കേറ്റതിനാലാണ് ഫറ്റോർഡയിൽ ജംഷഡ്പൂർ എഫ്‌സിക്കെതിരായ മത്സരത്തിൽ കളിക്കാൻ കഴിയാഞ്ഞത്. വാലിയന്റിന് നിലവിൽ ഗോവക്കി വേണ്ടി മൂന്ന് മത്സരങ്ങൾ കളിച്ചു കഴിഞ്ഞു.
എന്നാൽ ഗോവയിൽ വന്നതിന് ശേഷം വാസ്‌ക്വസിന് മികച്ച തുടക്കമല്ല ലഭിച്ചത്. താരം ഗോവക്കി വേണ്ടി ഒരു അസ്സിസ്റ്റ് നൽകിയെങ്കിലും രണ്ട് മത്സരം മാത്രമാണ് ഇതുവരെ പന്ത് തട്ടിയിട്ടുള്ളു. ഒപ്പം താരം ഒരു പെനാൽട്ടി കൂടി നഷ്ടപ്പെടുത്തിട്ടുണ്ട്.
എന്തിരിനാലും ഇനി വരാൻ പോവുന്ന ഐഎസ്എൽ മത്സരങ്ങൾ അതി നിർണായകമായ മത്സരങ്ങളാണ് ഓരോ ടീമിനും. അത്കൊണ്ട് തന്നെ താരങ്ങളുടെ പരിക്ക് എത്രെയും പെട്ടന്ന് മാറട്ടെ എന്ന പ്രാർത്ഥനയിലാണ് ആരാധകർ.