in ,

ഈസ്റ്റ്‌ ബംഗാളിനെ വീഴ്ത്താൻ ചെന്നൈയിൻ എഫ്സി വീണ്ടും സാൾട്ട് ലേക്കിൽ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അഞ്ചാം റൗണ്ടിലെ രണ്ടാം പോരാട്ടത്തിൽ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെച്ച് ചെന്നൈയിൻ എഫ്സിയെ നേരിടാനൊരുങ്ങുകയാണ് ഹോം ടീമായ ഈസ്റ്റ്‌ ബംഗാൾ.

ഇന്ന് നടക്കുന്ന ഈസ്റ്റ്‌ ബംഗാൾ vs ചെന്നൈയിൻ എഫ്സി ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിന്റെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

സീസണിലെ നാല് മത്സരങ്ങളിൽ മൂന്നു തോൽവിയും ഒരു വിജയവുമടക്കം മൂന്നു പോയന്റുമായി ഒമ്പതാം സ്ഥാനത്തുള്ള സ്റ്റീഫൻ കോൺസ്റ്റന്റയിന്റെ ഈസ്റ്റ്‌ ബംഗാൾ ഹോം ഗ്രൗണ്ടിൽ ഇന്ന് വിജയത്തിൽ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല. മോശം ഫോമിനിടയിലും ചെന്നൈയിൻ എഫ്സിയെ തോൽപിച്ചുകൊണ്ട് മുന്നേറുക എന്നതാണ് ഇന്നത്തെ മത്സരത്തിൽ ടീം ലക്ഷ്യമാക്കുന്നത്.

എവേ ടീമായ ചെന്നൈയിൻ എഫ്സിയാകട്ടെ മൂന്നു മത്സരങ്ങളിൽ നിന്ന് നാല് പോയന്റുമായി ടേബിളിൽ ആറാം സ്ഥാനത്താണ്. തോമസ് ബ്രഡാറിക് എന്ന ജർമ്മൻ തന്ത്രജ്ഞന് കീഴിൽ പ്രീസീസൺ ഉൾപ്പടെ മികച്ച രീതിയിൽ തുടങ്ങിയ ചെന്നൈയിൻ എഫ്സി സീസണിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ മറ്റൊരു വിജയമാണ് ആഗ്രഹിക്കുന്നത്.

ഇന്നത്തെ മത്സരത്തിൽ ഇരുടീമുകളും അണിനിരത്താൻ സാധ്യതയുള്ള ലൈനപ്പ് ഇങ്ങനെയാണ്..

East Bengal:

Kamaljit Singh (GK), Sarthak Golui, Lalchungnunga, Ivan Gonzalez, Jerry Lalrinzuala, VP Suhair, Jordan O’Doherty, Charalambos Kyriakou, Naorem Mahesh Singh, Cleiton Silva, Semboi Haokip.

Chennaiyin FC:

Debjit Majumder (GK), Ajith Kumar, Vafa Hakhamaneshi, Fallou Diagne, Narayan Das, Julius Duker, Anirudh Thapa, Edwin Vanspaul, Prasanth K, Ninthoi Meetei, Petar Sliskovic

അൽവരോക്കും വാലിയന്റേക്കും പരിക്ക്

നോർത്ത് ഈസ്റ്റിനെതിരെ എല്ലാവരും ലഭ്യമാണെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ