in ,

LOVELOVE OMGOMG LOLLOL

നോർത്ത് ഈസ്റ്റിനെതിരെ എല്ലാവരും ലഭ്യമാണെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിനെ നേരിടാൻ പോവുന്ന ബ്ലാസ്റ്റേഴ്‌സ് ടീമിൽ ആർകെങ്കിലും പരിക്കുണ്ടോ, ഒപ്പം ജിയാനോവിന്റെ പരിക്ക് മാറിയോ എന്നൊക്കെ അറിയാൻ ആരാധകർ ആകാംക്ഷയുണ്ടായിരുന്നു. എന്നാ ഇതിനോക്കെ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകൊമാനോവിച്ച്

ആദ്യ മത്സരത്തിന് ശേഷം ബ്ലാസ്റ്റേഴ്‌സ് ഏറ്റുവാങ്ങിയത് തുടർച്ചയായ മൂന്ന് തോൽവികളാണ്. ആ തോൽവികൾ നിന്ന് കരകയറാനും വിജയ വഴിയിൽ തിരിച്ചെത്താനുമാണ് ബ്ലാസ്റ്റേഴ്‌സ് നാളെ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിനെ നേരിടാൻ പോവുന്നത്.

നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിനെ നേരിടാൻ പോവുന്ന ബ്ലാസ്റ്റേഴ്‌സ് ടീമിൽ ആർകെങ്കിലും പരിക്കുണ്ടോ, ഒപ്പം ജിയാനോവിന്റെ പരിക്ക് മാറിയോ എന്നൊക്കെ അറിയാൻ ആരാധകർ ആകാംക്ഷയുണ്ടായിരുന്നു. എന്നാ ഇതിനോക്കെ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകൊമാനോവിച്ച്.

മത്സരത്തിന് മുന്നോടിയായി നടന്ന പ്രെസ്സ് മീറ്റിലാണ് ഇവാൻ വുകൊമാനോവിച്ച് സംസാരിച്ചത്. നാളത്തെ മത്സരത്തിന് വേണ്ടി എല്ലാവരെയും ലഭ്യമാണ് എന്നും ഞങ്ങൾ ഇവിടെ ഒരു ഫുൾ സ്ക്വാഡുണ്ട് എന്നും ഇവാൻ പറഞ്ഞു. കഴിഞ്ഞ രണ്ട് മത്സരത്തിലും പരിക്ക് മൂലം ബ്ലാസ്റ്റേഴ്‌സ് വേണ്ടി കളിക്കാതിരുന്ന മുന്നേറ്റ താരം അപ്പോസ്തോലോസ് ജിയാനോ നാളത്തെ മത്സരത്തിന് ലഭ്യമാണ് എന്നും ഇവാൻ പറഞ്ഞു.

“എല്ലാവരെയും ലഭ്യമാണ്, എല്ലാവരും ഇവിടെയുണ്ട്. ഞങ്ങൾക്ക് ഇവിടെ ഒരു ഫുൾ സ്ക്വാഡുണ്ട്. നാളെ കളിക്കാൻ എല്ലാവരും തയ്യാറാണ്. ഞങ്ങൾക്ക് ഇതുവരെ പരിക്കുകളൊന്നുമില്ല. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ നമ്മുടെ ഒരു വിദേശ താരത്തിന് പരിക്കിന്റെ (ജിയാനോ) പ്രശ്‌നമുണ്ടായിരുന്നു, പക്ഷേ അദ്ദേഹം സുഖം പ്രാപിച്ചു.”

എന്തിരുന്നാലും സീസണിലെ ഇതുവരെയുള്ള മോശം പ്രകടനംത്തിൽ നിന്ന് കരകയറി നാളെ ഗുവാഹത്തിയിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിനെതിരെ ജയിക്കാനാവും എന്നാ പ്രതിക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടമായ മഞ്ഞപ്പട.

Aaveshamclub

ഈസ്റ്റ്‌ ബംഗാളിനെ വീഴ്ത്താൻ ചെന്നൈയിൻ എഫ്സി വീണ്ടും സാൾട്ട് ലേക്കിൽ

നോർത്ത് ഈസ്റ്റിനെതിരായ മത്സരത്തെ കുറിച്ച് ബ്ലാസ്റ്റേഴ്‌സ് കോച്ച് സംസാരിക്കുന്നു