in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

നോർത്ത് ഈസ്റ്റിനെതിരായ മത്സരത്തെ കുറിച്ച് ബ്ലാസ്റ്റേഴ്‌സ് കോച്ച് സംസാരിക്കുന്നു

നാളത്തെ മത്സരത്തിന് മുന്നോടിയായിയുള്ള പ്രെസ്സ് മീറ്റിലാണ് പരിശീലകൻ സംസാരിച്ചത്. ബ്ലാസ്റ്റേഴ്‌സ് എല്ലാ മത്സരങ്ങൾക്കു പോലെ നാളത്തേക്ക് തയ്യാറെടുക്കുകയാണ് എന്നും നാളെ ഒരു വലിയ പോരാട്ടമല്ലാതെ മറ്റൊന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല എന്നും പറഞ്ഞു

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് കടന്നു പോവുന്നത്. ആദ്യ മത്സരം കൊച്ചിയിൽ ഈസ്റ്റ്‌ ബംഗാളിനെതിരെ തകർപ്പൻ വിജയം നേടിയതിന് ശേഷം ബ്ലാസ്റ്റേഴ്‌സിന് അത്ര ശുഭകരമല്ല.

പിന്നീടുള്ള മൂന്ന് മത്സരത്തിലും ബ്ലാസ്റ്റേഴ്‌സിന് തോൽവി വഴങ്ങേണ്ടി വന്നിരുന്നു. ഇതോടെ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്തേക് പിന്തള്ളി. എന്നാ ഇതുവരെയുള്ള എല്ലാ മത്സരങ്ങളെ മറന്ന് സീസണിലേക്ക് തിരിച്ചുവരാനുള്ള തയ്യാറുടുപ്പിലാണ് ബ്ലാസ്റ്റേഴ്‌സ്.

നാളെ കേരള ബ്ലാസ്റ്റേഴ്‌സ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്തുള്ള നോർത്ത് ഈസ്റ്റിനെ നേരിടാൻ പോവുകയാണ്. നാളെ രാത്രി 7:30ക്കി ഗുവാഹത്തിയിൽ വെച്ചാണ് മത്സരം നടക്കുക. എന്നാ നാളത്തെ മത്സരത്തിന് മുൻപ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകൊമാനോവിച്ചിന് കുറച്ചു പറയാനുണ്ട്.

നാളത്തെ മത്സരത്തിന് മുന്നോടിയായിയുള്ള പ്രെസ്സ് മീറ്റിലാണ് പരിശീലകൻ സംസാരിച്ചത്. ബ്ലാസ്റ്റേഴ്‌സ് എല്ലാ മത്സരങ്ങൾക്കു പോലെ നാളത്തേക്ക് തയ്യാറെടുക്കുകയാണ് എന്നും നാളെ ഒരു വലിയ പോരാട്ടമല്ലാതെ മറ്റൊന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല എന്നും പറഞ്ഞു.

“ഞങ്ങൾ എല്ലായ്പ്പോഴും എന്നപോലെ മത്സരത്തിന് തയ്യാറെടുക്കുകയാണ്. പിച്ചിൽ പ്രകടമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ ഞങ്ങൾ തയ്യാറാക്കുകയാണ്. കടുപ്പമുള്ള എതിരാളികൾക്കെതിരെ ഇതൊരു കടുത്ത പോരാട്ടമായിരിക്കും ഞങ്ങൾക്കറിയാം. നാളെ ഒരു വലിയ പോരാട്ടമല്ലാതെ മറ്റൊന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല.” എന്ന് പരിശീലകൻ പറഞ്ഞു.

എന്തിരിന്നാലും നാളത്തെ മത്സരത്തിൽ ജയമല്ലാതെ മറ്റൊന്നും ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടമായ മഞ്ഞപ്പട ആഗ്രഹിക്കുന്നില്ല. ഒപ്പം ബ്ലാസ്റ്റേഴ്‌സിന് ജയം അനിവാര്യമാണ്.

Aaveshamclub

നോർത്ത് ഈസ്റ്റിനെതിരെ എല്ലാവരും ലഭ്യമാണെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

റെഡ് കാർഡുകൾ കണ്ട കിടിലൻ പോരാട്ടത്തിൽ വിജയം ചെന്നൈയിന്