in ,

LOVELOVE LOLLOL

റെഡ് കാർഡുകൾ കണ്ട കിടിലൻ പോരാട്ടത്തിൽ വിജയം ചെന്നൈയിന്

ആവേശവുമായി രണ്ട് റെഡ് കാർഡുകൾ കണ്ട ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ഈസ്റ്റ്‌ ബംഗാളിനെ അവരുടെ മൈതാനത്ത് വെച്ച് എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചുകൊണ്ട് മറീന മച്ചാൻസ് വിലപ്പെട്ട മൂന്നു എവേ പോയന്റുകൾ സ്വന്തമാക്കി. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടാം പകുതിയിലാണ് വിജയഗോളും തൊട്ടടുത്ത നിമിഷങ്ങളിൽ റെഡ് കാർഡുകളും വരുന്നത്

ആവേശവുമായി രണ്ട് റെഡ് കാർഡുകൾ കണ്ട ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ഈസ്റ്റ്‌ ബംഗാളിനെ അവരുടെ മൈതാനത്ത് വെച്ച് എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചുകൊണ്ട് മറീന മച്ചാൻസ് വിലപ്പെട്ട മൂന്നു എവേ പോയന്റുകൾ സ്വന്തമാക്കി.

കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടാം പകുതിയിലാണ് വിജയഗോളും തൊട്ടടുത്ത നിമിഷങ്ങളിൽ റെഡ് കാർഡുകളും വരുന്നത്. മത്സരത്തിൽ ഈസ്റ്റ്‌ ബംഗാളിനേക്കാൾ മികച്ചു നിന്നതും തോമസ് ബ്രഡാറിക്കിന്റെ ചെന്നൈയിൻ എഫ്സിയായിരുന്നു.

ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ 69-മിനിറ്റിൽ ഇന്ത്യൻ സൂപ്പർ ലീഗിലെ തന്റെ ആദ്യ ഗോളുമായി ഇറാനിയൻ വിദേശ താരം വഫ സ്കോർബോർഡിൽ ഇടം നേടിയപ്പോൾ ചെന്നൈയിൻ എഫ്സിയുടെ വിജയഗോളായിരുന്നു പിറന്നത്.

എന്നാൽ മോശം ഗോൾ സെലിബ്രേഷൻ നടത്തിയ വഫക്ക് റഫറി രണ്ടാം മഞ്ഞകാർഡ് നൽകിയതോടെ ലീഡ് നേടിയ ചെന്നൈയിൻ എഫ്സി 10 പേരിലേക്ക് ചുരുങ്ങി. എന്നാൽ നാല് മിനിറ്റുകൾക്കപ്പുറം സാർതക് ഗുലോയി രണ്ടാം മഞ്ഞകാർഡ് വാങ്ങിയതോടെ ഹോം ടീമായ ഈസ്റ്റ്‌ ബംഗാളും 10 പേരായി ചുരുങ്ങി.

മത്സരത്തിന്റെ അവസാന നിമിഷം വിസിൽ ഉയരുമ്പോൾ വിയർപ്പൊഴുക്കി നേടിയെടുത്ത മൂന്നു പോയന്റുമായി ടേബിളിൽ അഞ്ചാം സ്ഥാനത്തേക്ക് ചെന്നൈയിൻ എഫ്സി ഉയർന്നു. മത്സരം തോറ്റ ഈസ്റ്റ്‌ ബംഗാൾ പത്താം സ്ഥാനത്തേക്ക് താഴ്ന്നിട്ടുമുണ്ട്. നാളെ നടക്കുന്ന അടുത്ത ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് vs കേരള ബ്ലാസ്റ്റേഴ്സിനെ നേരിടും.

നോർത്ത് ഈസ്റ്റിനെതിരായ മത്സരത്തെ കുറിച്ച് ബ്ലാസ്റ്റേഴ്‌സ് കോച്ച് സംസാരിക്കുന്നു

സൂപ്പർ ടീമുകൾ തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടുന്ന പോരാട്ടം ഇന്ന്