in ,

സൂപ്പർ ടീമുകൾ തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടുന്ന പോരാട്ടം ഇന്ന്

വീക്ക്‌എൻഡ് ദിവസമായ ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറുന്ന രണ്ട് മത്സരങ്ങളിൽ ആദ്യത്തെ മത്സരം ശക്തരായ രണ്ട് ടീമുകൾ തമ്മിലാണ്. നിലവിൽ ഐഎസ്എൽ പോയന്റ് ടേബിളിൽ മുന്നിൽ നിൽക്കുന്നവരിൽ രണ്ട് ടീമുകൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ അത് വാശി നിറഞ്ഞതായിരിക്കും.

പോയന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരും നിലവിലെ ചാമ്പ്യൻമാരുമായ ഹൈദരാബാദ് എഫ്സിയാണ് തങ്ങളുടെ ഹോം മൈതാനത്ത് വെച്ച് പോയന്റ് ടേബിളിലെ മൂന്നാം സ്ഥാനക്കാരായ ഒഡിഷ എഫ്സിയെ ഇന്ന് വൈകുന്നേരം 5:30ന് നടക്കുന്ന മത്സരത്തിൽ നേരിടുന്നത് നേരിടുന്നത്.

അതേസമയം ഇന്ന് നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിന്റെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

ലീഗിൽ നാല് മത്സരങ്ങളിൽ നിന്നും തോൽവിയറിയാതെ 10 പോയന്റുമായി ഒന്നാമതുള്ള മനോലോ മാർക്കസിന്റെ ഹൈദരാബാദ് ഹോം ഗ്രൗണ്ടിൽ സ്വന്തം കാണികൾക്ക് മുന്നിൽ വിജയിച്ചു മുന്നേറാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലീഗിൽ ഒരു തോൽവിയുൾപ്പടെ നാല് മത്സരങ്ങളിൽ നിന്നും 9 പോയന്റുള്ള ജോസഫ് ഗോമ്പാവുവിന്റെ ഒഡിഷ എഫ്സി എവേ ഗ്രൗണ്ടിൽ നിന്നും ശക്തരായ എതിരാളികളെ തോൽപിച്ചുകൊണ്ട് പോയന്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരാകാമെന്ന പ്രതീക്ഷയിലാണ് കുപ്പായമണിയുന്നത്.

റെഡ് കാർഡുകൾ കണ്ട കിടിലൻ പോരാട്ടത്തിൽ വിജയം ചെന്നൈയിന്

ഐലീഗ് മത്സരങ്ങൾ ലൈവ് സംപ്രേക്ഷണം ചെയ്യുന്ന ചാനലുകൾ ഇതാ..