in , , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

അവനെ ആദ്യ ഇലവനിൽ നിന്ന് ഒഴിവാക്കരുത്; അഭ്യർത്ഥനയുമായി ബ്ലാസ്റ്റേഴ്‌സ് ആരാധകർ

കഴിഞ്ഞ മത്സരങ്ങളിലൊക്കെ കേരള ബ്ലാസ്റ്റേഴ്സ് നിരയിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് മലയാളി താരം കെ പി രാഹുൽ. ആദ്യം മൂന്ന് മത്സരങ്ങളിലും ആദ്യ ഇലവനിൽ രാഹുലിന് അവസരം ലഭിച്ചിരുന്നില്ല. ആദ്യം മൂന്ന് മത്സരങ്ങളിലും രാഹുലിനെ സബ്ബായാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഉപയോഗിച്ചത്.

കഴിഞ്ഞ മത്സരങ്ങളിലൊക്കെ കേരള ബ്ലാസ്റ്റേഴ്സ് നിരയിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് മലയാളി താരം കെ പി രാഹുൽ. ആദ്യം മൂന്ന് മത്സരങ്ങളിലും ആദ്യ ഇലവനിൽ രാഹുലിന് അവസരം ലഭിച്ചിരുന്നില്ല. ആദ്യം മൂന്ന് മത്സരങ്ങളിലും രാഹുലിനെ സബ്ബായാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഉപയോഗിച്ചത്.

പകരക്കാരനായി ഇറങ്ങി ഈ മൂന്നു കളികളിലും മികച്ച പ്രകടനമാണ് രാഹുൽ കാഴ്ചവെച്ചത്. ഇതോടെ മുംബൈയ്ക്കെതിരെയുള്ള നാലാം മത്സരത്തിൽ രാഹുൽ ആദ്യ ഇലവനിൽ ഇടം പിടിക്കുകയും ചെയ്തു. മുംബൈയ്ക്കെതിരായ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടെങ്കിലും ബ്ലാസ്റ്റേഴ്സ് നിരയിൽ മികച്ച പ്രകടനം കാഴ്ചവച്ച താരം കൂടിയാണ് രാഹുൽ. ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമനോവിച്ച് രാഹുലിന്റെ പ്രകടനത്തെ പ്രശംസിക്കുകയും ചെയ്തിരുന്നു.

എന്നാൽ നോർത്ത് ഈസ്റ്റിനെതിരായുള്ള മത്സരത്തിൽ രാഹുൽ ആദ്യ ഇലവനിൽ ഇടം പിടിക്കുമോ എന്ന ആശങ്ക കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കുണ്ട്. കാരണം പരിക്കു മാറി അപ്പോസ്തലാസ് ജിയാനു ടീമിലേക്ക് തിരിച്ചെത്തുന്നതോടെ ജിയാനുവിന്റെ പൊസിഷനിൽ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഉപയോഗിക്കുന്ന കെ പി രാഹുൽ പുറത്തിരിക്കുമോ എന്നുള്ള ആശങ്ക ആരാധകർക്കുണ്ട്.ജിയാനുവിനെ പുറത്തിരുത്തിയാലും സാരമില്ല, പക്ഷേ, ആദ്യ ഇലവനിൽ രാഹുൽ വേണമെന്ന അഭിപ്രായമാണ് ഭൂരിഭാഗം ബ്ലാസ്റ്റേഴ്സ് ആരാധകർക്കുമുള്ളത്.

രാഹുലിനെ സഹലിനു പകരം വിങ്ങിൽ ഉപയോഗിക്കാനും ആരാധകർ ആഗ്രഹിക്കുന്നുണ്ട്. നിലവിൽ സഹൽ അബ്ദുൽ സമദ് അത്ര മികച്ച പ്രകടനമല്ല കാഴ്ച വെക്കുന്നത്. അതിനാൽ തന്നെ സഹലിന് പകരം ആദ്യ ഇലവനിലേക്ക് രാഹുലിനെ കൊണ്ടുവരണം എന്നുള്ളതാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

ഇനി വിങ്ങറായി സഹലിനെ തന്നെ നിലനിർത്താൻ ബ്ലാസ്റ്റേഴ്സ് പരിശീലകൻ തീരുമാനിച്ചാൽ സ്ട്രൈക്കർ ആയി രാഹുൽ ആദ്യ ഇലവനിൽ തന്നെ കളിക്കണം എന്നും ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്.

ഇന്ത്യയ്ക്കും കൊഹ്‌ലിക്കും പണി കൊടുക്കാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

ബ്ലാസ്റ്റേഴ്‌സ് യൂറോപ്പിലേക്ക്.. ടൂർണമെന്റിൽ പങ്കെടുക്കുന്ന ഏക ഇന്ത്യൻ ടീം