in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

എന്റെ ജീവിതത്തിൽ ഇതാദ്യമായാണ് ഇങ്ങനെ!! ബ്ലാസ്റ്റേഴ്‌സ് ഫാൻസിനെ കുറിച്ച് സൂപ്പർ താരം

ഏറെ പ്രതീക്ഷകളുമായി വന്ന് അതിലേറെ മികച്ച പ്രതീക്ഷകൾ നൽകി അരങ്ങേറ്റ മത്സരം തന്നെ രോമാഞ്ചം കൊള്ളിച്ച കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരമായ ഇവാൻ കലിയൂഷ്നി പ്രശസ്തരായ കേരള ബ്ലാസ്റ്റേഴ്‌സ് മുന്നിൽ വെച്ച് അവർക്ക് വേണ്ടി കളിച്ചതിന്റെ അനുഭവം മത്സരശേഷം പങ്കുവെക്കുകയാണ്.

ഈയൊരു അന്തരീക്ഷവും ഈയൊരു സ്റ്റേഡിയവും അതിലെ ആവേശം നിറഞ്ഞ ആരാധകരും വളരെ മനോഹരമാണെന്ന് പറഞ്ഞ 24 വയസുകാരൻ, തന്റെ ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു അനുഭവമെന്നും കൂട്ടിച്ചേർത്തു.

വളരെ പ്രശസ്തമായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ മുന്നിൽ ഈ സ്റ്റേഡിയത്തിൽ കളിച്ചപ്പോൾ നിങ്ങൾക്ക് അനുഭവപ്പെട്ടത് എന്താണ്? എന്ന റിപ്പോർട്ടറുടെ ചോദ്യത്തിനാണ് ഇവാൻ കലിയൂഷ്നി ഉത്തരം നൽകുന്നത്.

“ഞാൻ വളരെ സന്തോഷവാനാണ്, മനോഹരമായ ഈ സ്റ്റേഡിയത്തിൽ അതിമനോഹരമായ ഈ ആരാധകർക്ക് മുന്നിൽ കളിക്കുന്നത് വേറിട്ടൊരു അനുഭവമാണ്.”

“എന്റെ ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു അനുഭവം, ഇവിടെയുള്ള അന്തരീക്ഷവും, ഈ ആരാധകർ നൽകുന്ന പിന്തുണയും ഗംഭീരമാണ്. എനിക്ക് ഇവിടെ വളരെ മനോഹരമായാണ് അനുഭവപ്പെടുന്നത്.” – ഇവാൻ കലിയൂഷ്നി പറഞ്ഞു.

മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ പകരക്കാരനായി വന്ന ഇവാൻ കലിയൂഷ്നി ആരാധകരുടെ മനസ്സ് നിറക്കുന്ന കിടിലൻ ഇരട്ടഗോളുകൾ നേടിയാണ് കളി അവസാനിപ്പിച്ചത്.

ഓഹ് ജൂലിയേറ്റാ..!!മത്സരശേഷം ലൂണ സംസാരിക്കുന്നു

എനിക്ക് ഗോളുകളെക്കാൾ പ്രധാനം മറ്റൊരു കാര്യമാണ് – ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം