in , ,

LOVELOVE

ഓഹ് ജൂലിയേറ്റാ..!!മത്സരശേഷം ലൂണ സംസാരിക്കുന്നു

പിന്നീട് ഗോൾ ആഘോഷിക്കാൻ കോർണർ കിക്ക് ഏരിയയിലേക്ക് പാഞ്ഞടുത്ത ആ മനുഷ്യന്റെ ഗോൾ സെലിബ്രേഷൻ കണ്ട ആരാധകരുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടാകും, ചെറുപ്രായത്തിൽ മരണമടഞ്ഞ തന്റെ കൊച്ചുമകൾ ജൂലിയേറ്റക്ക് വേണ്ടി അഡ്രിയാൻ ലൂണ ആ ഗോൾ സമർപ്പിക്കുമ്പോൾ ഗോൾ നേടിയതിന്റെ സന്തോഷങ്ങൾക്കിടയിലും ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കണ്ണുകൾ നിറഞ്ഞു.

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ഹോം ഗ്രൗണ്ടിൽ വെച്ച് എതിരാളികളായ ഈസ്റ്റ്‌ ബംഗാളിനെ നേരിടുന്നു, ഗോൾരഹിതമായ ആദ്യപകുതിക്ക് ശേഷം മത്സരം രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിലേക്ക്..

70 മിനിറ്റുകൾ പിന്നിട്ടപ്പോഴേക്കും ഗ്രൗണ്ടിന്റെ മധ്യത്തിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സ് താരം ഹെർമൻ ജോത് കബ്രയുടെ ഒരു ഓവർഹെഡ് ബോൾ ഈസ്റ്റ്‌ ബംഗാൾ താരങ്ങളുടെ തലക്ക് മുകളിലൂടെ ബോക്സിലേക്ക് പറന്നിറങ്ങുന്നു, അടുത്ത നിമിഷത്തിൽ തന്നെ ഈസ്റ്റ്‌ ബംഗാൾ താരങ്ങളുടെ കണ്ണ് വെട്ടിച്ച് എത്തിയ ബ്ലാസ്റ്റേഴ്‌സിന്റെ 20 നമ്പർ താരം തന്റെ ഇടംകാൽ കൊണ്ടുള്ള ഫസ്റ്റ് ടച്ചിൽ തന്നെ പന്ത് ഗോൾകീപ്പർക്കും മുകളിലൂടെ വലയിലെത്തിക്കുന്നു,

പിന്നീട് ഗോൾ ആഘോഷിക്കാൻ കോർണർ കിക്ക് ഏരിയയിലേക്ക് പാഞ്ഞടുത്ത ആ മനുഷ്യന്റെ ഗോൾ സെലിബ്രേഷൻ കണ്ട ആരാധകരുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടാകും, ചെറുപ്രായത്തിൽ മരണമടഞ്ഞ തന്റെ കൊച്ചുമകൾ ജൂലിയേറ്റക്ക് വേണ്ടി അഡ്രിയാൻ ലൂണ ആ ഗോൾ സമർപ്പിക്കുമ്പോൾ ഗോൾ നേടിയതിന്റെ സന്തോഷങ്ങൾക്കിടയിലും ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കണ്ണുകൾ നിറഞ്ഞു.

ഉറുഗായ് താരമായ അഡ്രിയാൻ ലൂണ തന്റെ മകൾ ഏപ്രിൽ മാസത്തിൽ ആരോഗ്യപ്രശനങ്ങളാൽ മരണപ്പെട്ട വിവരം നേരത്തെ അറിയിച്ചിരുന്നു, ഈ സീസണിലെ ഐഎസ്എല്ലിലെ ആദ്യ ഗോൾ നേടിയ ലൂണ ഗോൾ നേടിയ ശേഷം തന്റെ കയ്യിൽ ടാറ്റൂ ചെയ്ത മകളുടെ ഫോട്ടോയിൽ ചുംബിക്കുകയും, ആകാശത്തേക്ക് കൈഉയർത്തി തന്റെ മകൾക്ക് ഗോൾ സമർപ്പിക്കുകയുമാണ് ചെയ്തത്.

മത്സരത്തിന് ശേഷം ബ്ലാസേഴ്സിന് വേണ്ടി ഗോൾ നേടിയപ്പോൾ എന്താണ് അനുഭവപ്പെട്ടത് എന്ന ചോദ്യത്തിന് ലൂണ നൽകിയ മറുപടി ഞാൻ ശെരിക്കും വികാരഭരിതനായിരുന്നുവെന്നാണ്. കൂടാതെ ഫാൻസിനെ കണ്ടതിലും വിജയം നേടാനായതിലും സന്തോഷമുണ്ടെന്നും ലൂണ പറഞ്ഞു.

“ഞാൻ ശെരിക്കും വികാരഭരിതനായി, കാരണം ഞാൻ കടന്നുപോകുന്ന സാഹചര്യത്തെ കുറിച്ച് എല്ലാവർക്കുമറിയാം, ഈ ഗോൾ എന്റെ മകൾക്ക് വേണ്ടി സമർപ്പിക്കുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയത്തിൽ ഞാൻ സന്തോഷവാനാണ്, എല്ലാ മത്സരത്തിലും ഇവിടെ വന്ന് ഞങ്ങളെ സപ്പോർട്ട് ചെയ്യുന്ന ഫാൻസിനെ കണ്ടതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്.” – ലൂണ പറഞ്ഞു.

മത്സരത്തിൽ ലൂണയെ കൂടാതെ ഇവാൻ കലിയൂഷ്നി ഇരട്ടഗോളുകൾ സ്കോർ ചെയ്‌തതോടെ മത്സരം 3-1 സ്കോറിൽ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി. അടുത്ത മത്സരത്തിൽ കൊച്ചിയിൽ വെച്ച് തന്നെ ATK മോഹൻ ബഗാനെതിരെയാണ് ബ്ലാസ്റ്റേഴ്‌സ് ബൂട്ട് കെട്ടുന്നത്.

ബ്ലാസ്റ്റേഴ്‌സ് വഴി ദേശീയ ടീമിലെത്തണം!! ആഗ്രഹം വെളിപ്പെടുത്തി ബ്ലാസ്റ്റേഴ്‌സ് താരം

എന്റെ ജീവിതത്തിൽ ഇതാദ്യമായാണ് ഇങ്ങനെ!! ബ്ലാസ്റ്റേഴ്‌സ് ഫാൻസിനെ കുറിച്ച് സൂപ്പർ താരം