in , , ,

LOVELOVE OMGOMG

അമ്പോ🥵!!! ഇജ്ജാതി തിരിച്ചുവരവ്🔥; ഗോവയെ വെള്ളം കുടുപ്പിച്ച് ഇവാനാശാന്റെ ചുണക്കുട്ടികൾ…

ഇന്ത്യൻ സൂപ്പർ ലീഗിലെ തുടർച്ചയായ തോൽവികൾക്ക്‌ ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് വിജയ വഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ്. ഇവാനാശാന്റെ ചുണക്കുട്ടികൾ ഗോവയെ നാലിനെതിരെ രണ്ട് ഗോളുകൾക്ക്‌ വീഴ്ത്തി.

ആദ്യ പകുതിയിൽ രണ്ട് ഗോൾ വഴങ്ങിയത് ശേഷമാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ തകർപ്പൻ തിരിച്ചുവരവ്. ആദ്യ പകുതിയിൽ റൗലിന് ബോർജസും മുഹമ്മദ്‌ യാസിറുമാണ് ഗോവക്കായി ഗോൾ നേടി ലീഡ് നേടി കൊടുത്തത്.

രണ്ടാം പകുതിയിൽ 51ആം മിനുറ്റിൽ കിടിലൻ ഫ്രീകിക്ക് ഗോളോടെ ഡെയ്സുകെ സകായാണ് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ആദ്യ ഗോൾ നേടിയത്. പിന്നാലെ ഡിമിട്രിയോസിന്റെ രണ്ട് ഗോളോടെ ബ്ലാസ്റ്റേഴ്‌സ് ലീഡിലെത്തി.

89ആം മിനുറ്റിൽ മികച്ചൊരു ബുള്ളറ്റ് ഷോട്ട് ഗോളിനൊടുവിൽ ഫെഡോർ ചെർണിച്ച് ബ്ലാസ്റ്റേഴ്‌സിന്റെ ലീഡ് രണ്ടായി ഉയർത്തി. എന്തിരുന്നാലും ഈ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനതെത്തിയിരിക്കുകയാണ്.

രോമാഞ്ചം കൊള്ളിച്ച തിരിച്ചുവരവ്😍🔥വർണ്ണിക്കാൻ വാക്കുകളില്ല ഈ പോരാട്ടവീര്യം🥵

കണ്ണടച്ച് തുറക്കും മുൻപേ ചറപറാ ഗോളുകൾ🔥കൊച്ചിയിൽ കണ്ടത് ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു മുഖം😍🔥