in ,

LOVELOVE LOLLOL OMGOMG CryCry

കണ്ണടച്ച് തുറക്കും മുൻപേ ചറപറാ ഗോളുകൾ🔥കൊച്ചിയിൽ കണ്ടത് ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു മുഖം😍🔥

തുടർച്ചയായ മൂന്ന് പരാജയങ്ങൾക്ക് ശേഷം 2024ലെ ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യത്തെ വിജയം സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി.  വളരെ മോശം ഫോമിലൂടെ കടന്നു പോയതിനുശേഷം ആണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്വന്തം ആരാധകർക്ക് മുന്നിൽ ഹോം സ്റ്റേഡിയത്തിൽ രോമാഞ്ചം കൊള്ളിക്കുന്ന തിരിച്ചുവരവ് വിജയം ഗംഭീരം ആക്കിയത്.

എഫ് സി ഗോവക്കെതിരെ ഇന്ന് കൊച്ചി സ്റ്റേഡിയത്തിൽ വച്ച് നടന്ന ഐ എസ് എൽ പോരാട്ടത്തിൽ രണ്ടു ഗോളുകൾ വാങ്ങിയ ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയിൽ നാലു ഗോളുകൾ തിരിച്ചടിച്ചാണ് വിജയം നേടിയത്. അവസാന നിമിഷങ്ങളിൽ 8 മിനിറ്റിൽ മൂന്നു ഗോളുകൾ നേടിയ ബ്ലാസ്റ്റേഴ്സിന്റെ പോരാട്ടവീര്യവും ഗംഭീരമായി.

അതേസമയം ഇത് ആദ്യമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഒരു മത്സരത്തിൽ രണ്ടു ഗോളുകൾക്ക് പിറകിൽ പോയി തിരിച്ചടിച്ചു വിജയിക്കുന്നത്. ആദ്യ പകുതിയിൽ രണ്ട് ഗോൾ വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി രണ്ടാം പകുതിയിൽ നാല് ഗോളുകളാണ് തിരിച്ചടിച്ചത്, തുടർന്ന് ഏറെ വിലപ്പെട്ട മൂന്നു പോയന്റുകളും സ്വന്തമാക്കിയാണ് ബ്ലാസ്റ്റേഴ്സിന്റെ മടക്കം.

മാത്രമല്ല സീസണിലെ തുടർച്ചയായി മൂന്നാമത്തെ തോൽവി വഴങ്ങിയ എഫ്സി ഗോവ പോയന്റ് ടേബിളിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ പിന്നിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു, പരിശീലകനായ മനോലോ മാർക്കസ് ഇതാദ്യമായാണ് ഐ എസ് എലിൽ രണ്ടാം പകുതിയിൽ നാല് ഗോളുകൾ വഴങ്ങുന്നതെന്ന് പ്രത്യേകത കൂടി ഈ മത്സരത്തിനുണ്ട്.

അമ്പോ🥵!!! ഇജ്ജാതി തിരിച്ചുവരവ്🔥; ഗോവയെ വെള്ളം കുടുപ്പിച്ച് ഇവാനാശാന്റെ ചുണക്കുട്ടികൾ…

ചെരിഞ്ഞ് കിടന്നവനെ കുനിച്ച് നിർത്തി; ബ്ലാസ്റ്റേഴ്സിന്റെ ആവേശവിജയത്തിനിടയിൽ ശ്യൂനാകാശത്തെത്തി യുവതാരം 😆