in , , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ചെരിഞ്ഞ് കിടന്നവനെ കുനിച്ച് നിർത്തി; ബ്ലാസ്റ്റേഴ്സിന്റെ ആവേശവിജയത്തിനിടയിൽ ശ്യൂനാകാശത്തെത്തി യുവതാരം 😆

ആവേശതിരിച്ച് വരവിന്റെ ആഘോഷം ബ്ലാസ്റ്റേഴ്‌സ് ആരാധകർ നടത്തിയപ്പോൾ ഒരാളെ എയറിൽ കയറ്റാനും ബ്ലാസ്റ്റേഴ്‌സ് ആരാധകരും മറന്നില്ല. മത്സരത്തിൽ ഗോവയ്ക്ക് വേണ്ടി രണ്ടാം ഗോൾ നേടിയ യാസിറിനെയാണ് ആരാധകർ എയറിൽ കയറ്റിയത്.മത്സരത്തിൽ ഗോൾ നേടി യാസിർ നടത്തിയ സെലിബ്രേഷൻ തന്നെയാണ് ഇതിന് കാരണം.

ഇന്നലെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ വമ്പൻ തിരിച്ച് വരവിനാണ് കലൂർ ജവഹർലാൽ നെഹ്‌റു സാക്ഷ്യം വഹിച്ചത്. സീസണിലെ തുടർ തോല്വികളിൽ നിന്നും കരകയറാൻ എഫ്സി ഗോവയ്‌ക്കെതിരെ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ മഞ്ഞപ്പടയ്ക്ക് വിജയം അനിവാര്യമായിരുന്നു. എന്നാൽ ആദ്യ പകുതി ബ്ലാസ്റ്റേഴ്സിന് അനുകൂലമായിരുന്നില്ല. രണ്ട് ഗോളുകൾക്കാണ് കൊമ്പന്മാർ ആദ്യ പകുതിയിൽ പിന്നിട്ട് നിന്നത്.

ബ്ലാസ്റ്റേഴ്സിന്റെ കണക്ക് പുസ്തകത്തിൽ ഒരു തോൽവി കൂടി ചേർത്തെഴുതാൻ ഒരുങ്ങുമ്പോഴാണ് രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് മരണമാസ്സ്‌ തിരിച്ച് വരവ് നടത്തിയത്. 51 മിനുട്ടിൽ ഡൈസുക്കിയുടെ മനോഹരമായ ഫ്രീകിക്ക് ഗോളിൽ തുടങ്ങിയ ബ്ലാസ്റ്റേഴ്‌സ് 81,84,88 മിനിറ്റുകളിൽ ദിമിയിലൂടെയും ചെർണിച്ചിലൂടെയും ഗോളുകൾ നേടി 4-2 എന്ന മനോഹരമായ സ്‌കോറിൽ വിജയം കരസ്ഥമാക്കുകയായിരുന്നു.

ആവേശതിരിച്ച് വരവിന്റെ ആഘോഷം ബ്ലാസ്റ്റേഴ്‌സ് ആരാധകർ നടത്തിയപ്പോൾ ഒരാളെ എയറിൽ കയറ്റാനും ബ്ലാസ്റ്റേഴ്‌സ് ആരാധകരും മറന്നില്ല. മത്സരത്തിൽ ഗോവയ്ക്ക് വേണ്ടി രണ്ടാം ഗോൾ നേടിയ യാസിറിനെയാണ് ആരാധകർ എയറിൽ കയറ്റിയത്.മത്സരത്തിൽ ഗോൾ നേടി യാസിർ നടത്തിയ സെലിബ്രേഷൻ തന്നെയാണ് ഇതിന് കാരണം.

മൽസരത്തിൽ 17 മിനുട്ടിൽ ഗോൾ നേടിയ യാസർ ബ്ലാസ്റ്റേഴ്സിന്റെ ഗോൾ കൂടാരത്തിൽ ചെരിഞ്ഞ് കിടന്നാണ് ഗോൾ ആഘോഷം നടത്തിയത്. സാധാരണ ഗോൾ ആഘോഷങ്ങളിൽ നിന്ന് വ്യത്യസ്തമായി യാസിർ നടത്തിയ സെലിബ്രേഷന് മത്സരം ഇതിനോടകം തന്നെ തങ്ങൾ വിജയിച്ചു എന്ന ധ്വനി കൂടി ഉണ്ടായിരുന്നു.

എന്നാൽ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് മാരക തിരിച്ച് വരവ് നടത്തിയതോടെ യാസിറിന്റെ ഗോൾ സെലെബ്രെഷൻ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയും ട്രോളന്മാർക്ക് പുതിയ മീം കിട്ടാൻ കാരണമാവുകയും ചെയ്തു.

കണ്ണടച്ച് തുറക്കും മുൻപേ ചറപറാ ഗോളുകൾ🔥കൊച്ചിയിൽ കണ്ടത് ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു മുഖം😍🔥

ഐ എസ് എലിൽ ഇനി കേരളത്തിൽ നിന്ന് രണ്ട് ടീം