in ,

LOVELOVE LOLLOL

രോമാഞ്ചം കൊള്ളിച്ച തിരിച്ചുവരവ്😍🔥വർണ്ണിക്കാൻ വാക്കുകളില്ല ഈ പോരാട്ടവീര്യം🥵

തുടർച്ചയായ മൂന്ന് പരാജയങ്ങൾക്ക് ശേഷം 2024ലെ ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യത്തെ വിജയം സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി.  വളരെ മോശം ഫോമിലൂടെ കടന്നു പോയതിനുശേഷം ആണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്വന്തം ആരാധകർക്ക് മുന്നിൽ ഹോം സ്റ്റേഡിയത്തിൽ രോമാഞ്ചം കൊള്ളിക്കുന്ന തിരിച്ചുവരവ് വിജയം ഗംഭീരം ആക്കിയത്.

എഫ് സി ഗോവക്കെതിരെ ഇന്ന് കൊച്ചി സ്റ്റേഡിയത്തിൽ വച്ച് നടന്ന ഐ എസ് എൽ പോരാട്ടത്തിൽ രണ്ടു ഗോളുകൾ വാങ്ങിയ ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയിൽ നാലു ഗോളുകൾ തിരിച്ചടിച്ചാണ് വിജയം നേടിയത്. 7  ബോർജസിന്റെ ഗോളിലൂടെ ലീഡ് നേടിയ എഫ്സി ഗോവ 17മിനിറ്റിൽ യാസിർ നേടുന്ന ഗോളിലൂടെ ലീഡ് ഉയർത്തി.

ആദ്യ പകുതിയിൽ രണ്ട് ഗോൾ നേടിയ ഗോവക്ക് എതിരെ രണ്ടാം പകുതിയിൽ സകായിയുടെ തകർപ്പൻ ഫ്രീകിക്ക് ഗോളിലൂടെ  ഗോളുകൾ തിരിച്ചടിച്ചു തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി 81, 84 മിനിറ്റുകളിൽ ഗ്രീക്ക് സൂപ്പർ താരമായ ദിമിത്രിയോസ് നേടുന്ന ഇരട്ടഗോളുകളോടെ മത്സരം തങ്ങൾക്ക് അനുകൂലമായി സ്വന്തമാക്കി.

88 മിനിറ്റിൽ ദിമിത്രിയോസിന്റെ അസിസ്റ്റിൽ നിന്നും ഫെഡോർ ഇന്ത്യൻ സൂപ്പർ ലീഗിലെയും കേരള ബ്ലാസ്റ്റേഴ്സിനും വേണ്ടിയുള്ള ആദ്യത്തെ തന്റെ ഗോൾ നേടിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ രണ്ടിനെതിരെ നാലു ഗോളുകളുടെ വിജയം പൂർത്തിയായി. മത്സരം വിജയിച്ചതോടെ 16 മത്സരങ്ങളിൽ നിന്നും 29 പോയിന്റുകൾ സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്സ് ഗോവയെ മറികടന്നുകൊണ്ട് നാലാം സ്ഥാനത്തേക്ക് എത്തി.

പ്രത്യേക നിയമം ഉപയോഗിച്ച് ഒരു വമ്പൻ ട്രാൻസ്ഫർ നടത്താൻ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നു

അമ്പോ🥵!!! ഇജ്ജാതി തിരിച്ചുവരവ്🔥; ഗോവയെ വെള്ളം കുടുപ്പിച്ച് ഇവാനാശാന്റെ ചുണക്കുട്ടികൾ…