in , , , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

പ്രത്യേക നിയമം ഉപയോഗിച്ച് ഒരു വമ്പൻ ട്രാൻസ്ഫർ നടത്താൻ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നു

ഐഎസ്എല്ലിലെ വിന്റർ ട്രാൻഫർ വിന്ഡോ ജനുവരിയിൽ അവസാനിച്ചിരുന്നു. ഐഎസ്എൽ നിയമപ്രകാരം ഇനി താരങ്ങളെ കൈ മാറ്റം ചെയ്യാനോ ട്രാൻഫറുകൾ നടത്താനോ ക്ലബ്ബുകൾക്ക് അടുത്ത ട്രാൻഫർ വിൻഡോയിലൂടെ മാത്രമേ സാധിക്കുകയുള്ളു. എന്നാൽ ഹൈദരാബാദ് എഫ്സിയ്ക്ക് ഇതിൽ ചില ഇളവുകൾ എഐഎഫ്എഫ് പ്രഖ്യാപിച്ചിരുന്നു.

ട്രാൻസ്ഫർ വിൻഡോ അവസാനിച്ചാലും ഹൈദരാബാദ് താരങ്ങൾക്ക് മറ്റു ക്ലബ്ബുകളിൽ ജോയിൻ ചെയ്യാം എന്നതാണ് എഐഎഫ്എഫ് ഹൈദരാബാദ് താരങ്ങൾക്ക് നൽകിയ ആനുകൂല്യം. ക്ലബ്ബിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണമാണ് എഐഎഫ്എഫ് ഇത്തരത്തിൽ ഒരു ആനുകൂല്യം ഹൈദരബാദിന് നൽകിയത്.

ഇപ്പോഴിതാ ആ ആനുകൂല്യം മുതലെടുത്ത് കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരു ട്രാൻസ്ഫറിന് ശ്രമിക്കുകയാണ്. ഹൈദരാബാദിന്റെ യുവഗോൾ കീപ്പർ ഗുർമൃത് സിംഗിനെ സ്വന്തമാക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നത്. നിലവിൽ ബ്ലാസ്റ്റേഴ്സിന്റെ ഫസ്റ്റ് ചോയിസ് ഗോൾ കീപ്പറായ സച്ചിൻ സുരേഷ് പരിക്കിന്റെ പിടിയിലാണ്. സച്ചിന് ഇനി ഈ സീസണിൽ കളിക്കാനാവില്ല. ഇതോടെയാണ് ബ്ലാസ്റ്റേഴ്‌സ് ഗുർമീതിന് വേണ്ടി ശ്രമം നടത്തുന്നത്.

24 കാരനായ ഗുർമീത് 2021 മുതൽ ഹൈദരബാദിൽ ഭാഗമാണ്. ഈ സീസണിൽ 13 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്. നേരത്തെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

അതെ സമയം താരത്തിന് പിന്നാലെ 4 ക്ലബ്ബുകൾ കൂടിയുണ്ടെന്നാണ് റിപ്പോർട്ട്. അതിനാൽ മികച്ച ഓഫറുകൾക്ക് പിന്നാലെയായിരിക്കും താരം പോവുക.

നിർണായക മാറ്റങ്ങൾ; ഗോവയെ നേരിടാൻ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നത് 3 മാറ്റങ്ങളുമായി

രോമാഞ്ചം കൊള്ളിച്ച തിരിച്ചുവരവ്😍🔥വർണ്ണിക്കാൻ വാക്കുകളില്ല ഈ പോരാട്ടവീര്യം🥵