in , , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

നിർണായക മാറ്റങ്ങൾ; ഗോവയെ നേരിടാൻ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നത് 3 മാറ്റങ്ങളുമായി

നാളെ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്‌സ് നിരയിൽ ചില മാറ്റങ്ങളുണ്ടാവുമെന്ന് ഉറപ്പാണ്. പരിക്ക് സംബന്ധമായ മാറ്റങ്ങളും പ്രകടനം സംബന്ധമായ മാറ്റങ്ങളുമായിരിക്കും നാളെ ബ്ലാസ്റ്റേഴ്‌സ് നിരയിൽ ഉണ്ടാവുക.

ഐഎസ്എല്ലിന്റെ രണ്ടാം ഘട്ടം കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ ഏറ്റവും മോശമായ സമയമാണ്. സീസണിന്റെ ആദ്യ ഘട്ടത്തിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തിൽ കളിച്ച 3 കളിയിലും തോറ്റ് നിലവിൽ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. ഇന്ന് രണ്ടാം ഘട്ടത്തിലെ നാലാം മത്സരത്തിന് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുകയാണ്. ഗോവയാണ് എതിരാളികൾ. കലൂരിൽ ബ്ലാസ്റ്റേഴ്സിന്റെ തട്ടകത്തിലാണ് മത്സരം.

ഇന്ന്ബ്ലാ സ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്‌സ് നിരയിൽ ചില മാറ്റങ്ങളുണ്ടാവുമെന്ന് ഉറപ്പാണ്. പരിക്ക് സംബന്ധമായ മാറ്റങ്ങളും പ്രകടനം സംബന്ധമായ മാറ്റങ്ങളുമായിരിക്കും ഇന്ന്ബ്ലാ സ്റ്റേഴ്‌സ് നിരയിൽ ഉണ്ടാവുക.

കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ ഗോൾ കീപ്പർ സച്ചിൻ സുരേഷിന് പകരം വെറ്ററൻ കരൺജിത്തായിരിക്കും ഗോൾ വല കാക്കുക. സെന്റർ ബാക്ക് മാർക്കോ ലെസ്കോവിച്ചും പരിക്കിന്റെ പിടിയിലായതിനാൽ സെന്റർ ബാക് പൊസിഷനിൽ മിലോസ്- പ്രീതം കൂട്ട്ക്കെട്ടായിരിക്കും ഉണ്ടാവുക.

സെന്റർ മിഡ്ഫീൽഡ് പൊസിഷനിൽ ജീക്സനൊപ്പം മലയാളി താരം വിബിൻ മോഹൻ പരിക്ക് മാറി കളത്തിൽ തിരിച്ചെത്തും. സെന്റർ മിഡ്ഫീൽഡ് പൊസിഷനിൽ ഡാനിഷിനെക്കാൾ ഇമ്പാക്ട് സൃഷ്ടിക്കുന്ന താരമാണ് വിബിൻ. അതിനാൽ വിബിൻ കളത്തിൽ തിരിച്ചെത്തുമ്പോൾ അത് ബ്ലാസ്റ്റേഴ്സിന്റെ കളി രീതികളെയും മാറ്റിമറിക്കും.

മധ്യനിരയിൽ ലെഫ്റ്റ്, റൈറ്റ് വിങ്ങർ പൊസിഷനുകളിൽ ഐമനും സകായും തന്നെയിരിക്കും ഇറങ്ങുക. മുന്നേറ്റ നിരയിൽ ബ്ലാസ്റ്റേഴ്സിന്റെ ഗോളടി മിഷൻ ദിമി തിരിച്ചെത്തുന്നു എന്നുള്ളതാണ് ആശ്വാസ വാർത്ത. ദിമി വരുന്നതോടെ ടീമിന്റെ ആക്രമണം ശക്തമാകും. എട്ട് ഗോളുകളുമായി 2023-24 സീസൺ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ‌ബ്ലാസ്റ്റേഴ്സിന്റെ ഉയർന്ന ഗോൾവേട്ടക്കാരനാണ് ദിമി. ലിത്വാനിയൻ താരം ഫെഡോർ സെർനിച്ചാകും ദിമിക്കൊപ്പം മുന്നേറ്റത്തിൽ അണിനിരക്കുക.

ബ്ലാസ്റ്റേഴ്‌സ് ഫാൻസിനു സന്തോഷവാർത്ത😍മാർക്കോ ലെസ്‌കോവിച് ഇന്ന് ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ കളിച്ചേക്കും😍🔥

പ്രത്യേക നിയമം ഉപയോഗിച്ച് ഒരു വമ്പൻ ട്രാൻസ്ഫർ നടത്താൻ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നു