in ,

ബ്ലാസ്റ്റേഴ്‌സ് ഫാൻസിനു സന്തോഷവാർത്ത😍മാർക്കോ ലെസ്‌കോവിച് ഇന്ന് ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ കളിച്ചേക്കും😍🔥

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ അടുത്ത മത്സരത്തിനു വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കൊച്ചിയിലെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന ഹോം മത്സരത്തിൽ നേരിടുന്ന മനോലോ മാർക്കസ് പരിശീലിപ്പിക്കുന്ന കരുത്തരായ എഫ് സി ഗോവ ടീമിനെയാണ്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ അടുത്ത മത്സരത്തിനു വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കൊച്ചിയിലെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന ഹോം മത്സരത്തിൽ നേരിടുന്ന മനോലോ മാർക്കസ് പരിശീലിപ്പിക്കുന്ന കരുത്തരായ എഫ് സി ഗോവ ടീമിനെയാണ്.

എഫ് സി ഗോവക്കെതിരെ അരങ്ങേറുന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിനു മുൻപായി കേരള ബ്ലാസ്റ്റേഴ്സ് ടീമിനും ആരാധകർക്കും ഏറെ ആശങ്ക നൽകുന്നത് പരുക്കുകൾ തന്നെയാണ്. ഓരോ മത്സരം കഴിയുമ്പോഴും ബ്ലാസ്റ്റേഴ്സിന്റെ താരങ്ങൾക്ക് പരിക്ക് പറ്റുന്നത് പതിവ് കാഴ്ചയാണ്. എഫ് സി ഗോവക്കെതിരായ മത്സരത്തെ സമീപിക്കുമ്പോൾ ബ്ലാസ്റ്റേഴ്സ് ആരാധകർക്കുള്ള ചങ്കിടിപ്പ് ഇതുതന്നെയാണ്.

കഴിഞ്ഞ മത്സരത്തിൽ പരിക്ക് ബാധിച്ച കേരള ബ്ലാസ്റ്റേഴ്സ് താരമായ സച്ചിൻ സുരേഷ് പരിക്കു കാരണം ഈ സീസൺ മുഴുവൻ പുറത്തിരിക്കേണ്ടി വരുമെന്നാണ് നിലവിലെ അപ്ഡേറ്റുകൾ സൂചിപ്പിക്കുന്നത്. അതേസമയം കഴിഞ്ഞ മത്സരത്തിനിടെ പരിക്ക് ബാധിച്ച മറ്റൊരു താരമായ മാർക്കോ ലെസ്കോവിച്ച് എഫ് സി ഗോവക്കെതിരായ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ടീമിൽ ഉണ്ടാവുമോ എന്നാണ് ആരാധകർക്ക് അറിയേണ്ട കാര്യം.

നിലവിൽ ലഭിക്കുന്ന അപ്ഡേറ്റ് പ്രകാരം ഇന്നത്തെ മത്സരത്തിൽ മാർക്കോ ലെസ്കോവിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ടീമിൽ ഉണ്ടാവും. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ ഈ ക്രൊയേഷ്യൻ താരം മത്സരത്തിൽ കളിക്കുമോ എന്ന കാര്യത്തിൽ ഉറപ്പു പറയാനാവില്ല. പരിക്കിൽ നിന്നും തിരിച്ചുവന്ന താരത്തിനെ ഇന്നത്തെ മത്സരത്തിൽ ഇവാൻ വുകമനോവിച് ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ കളത്തിൽ ഇറക്കുമോ എന്നത് കാത്തിരുന്നു കാണാം.

ബ്ലാസ്റ്റേഴ്സിനെ കോട്ടയിൽ കേറി തകർക്കാൻ ഗോവ വരുന്നു, വിജയവഴി തേടി ബ്ലാസ്റ്റേഴ്സും😍🔥

നിർണായക മാറ്റങ്ങൾ; ഗോവയെ നേരിടാൻ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നത് 3 മാറ്റങ്ങളുമായി