in ,

LOVELOVE LOLLOL

പ്ലേഓഫ് കളിക്കണമെങ്കിൽ ബ്ലാസ്റ്റേഴ്‌സ് എന്തുചെയ്യണമെന്ന് വുകോമനോവിച് പറയുന്നു..

എന്നാൽ എഫ്സി ഗോവക്കെതിരായ മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളുകൾ വഴങ്ങുകയും തന്റെ ടീം പ്രതീക്ഷിച്ച പ്രകടനം കാഴ്ച വെക്കാത്തതും കണ്ടപ്പോൾ ദേഷ്യം വന്നെന്ന് വെളിപ്പെടുത്തി ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ

എഫ്സി ഗോവക്കെതിരായ മത്സരം ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഐഎസ്എലിൽ തുടർച്ചയായ രണ്ടാം മത്സരവും തോൽവിയറിഞ്ഞതോടെ വിഷമത്തിലാണ് ടീമും ആരാധകരും.

എന്നാൽ എഫ്സി ഗോവക്കെതിരായ മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളുകൾ വഴങ്ങുകയും തന്റെ ടീം പ്രതീക്ഷിച്ച പ്രകടനം കാഴ്ച വെക്കാത്തതും കണ്ടപ്പോൾ ദേഷ്യം വന്നെന്ന് വെളിപ്പെടുത്തി ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്.

എഫ്സി ഗോവക്കെതിരായ മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ഇവാൻ വുകോമനോവിച് ഇക്കാര്യത്തെ കുറിച്ച് സംസാരിക്കുന്നത്.

“ഞാൻ അതിൽ രോഷാകുലനായിരുന്നു, പ്രത്യേകിച്ച് പകുതി സമയത്ത്. തുടർന്ന് രണ്ടാം പകുതിയിൽ ഞങ്ങൾ കളിക്കാൻ ആഗ്രഹിക്കുന്ന രീതി ഞങ്ങൾ കാണിച്ചു, പ്ലേ ഓഫിൽ പങ്കെടുക്കാനും കളിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അങ്ങനെയാണ് ഞങ്ങൾ കളിക്കേണ്ടത്.” – ഇവാൻ വുകോമനോവിച് പറഞ്ഞു.

നിലവിൽ പോയന്റ് ടേബിളിൽ മൂന്നാമതുള്ള കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് ഇനി ലീഗിൽ ശേഷിക്കുന്ന ആറ് മത്സരങ്ങളിൽ ശോഭിക്കാൻ കഴിഞ്ഞാൽ മാത്രമേ പ്ലേ ഓഫിൽ ഇടം നേടാനാകൂ.

ഗോവയോടും മുംബൈയോടും തോറ്റതിന് കാരണം വിശദീകരിച്ച് ബ്ലാസ്റ്റേഴ്‌സ് കോച്ച്

കൊമ്പൻമാർ അടിതെറ്റിയ മത്സരത്തിലെ കണക്കെടുപ്പ് ഇതാ..