in ,

തോൽവിയറിയാതെ ബ്ലാസ്റ്റേഴ്‌സ് ഇനിയും മുന്നേറുമെന്ന് പ്രതീക്ഷ പങ്കുവെച്ച് പരിശീലകൻ..

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തുടർച്ചയായ എട്ടാം മത്സരവും വിജയിച്ചതിന്റെ സന്തോഷത്തിലുള്ള കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ ആശാൻ മത്സരശേഷം നടന്ന പ്രെസ്സ് കോൺഫറൻസിൽ ഇനിയും ഇതുപോലെ തുടരാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞു.

ജംഷഡ്പൂര് എഫ്സിക്കെതിരായ കൊച്ചിയിലെ ഇന്ത്യൻ സൂപ്പർ ലീഗ് ഹോം മത്സരം വിജയിച്ചതിന്റെ സന്തോഷത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ടീമും ആരാധകരും.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തുടർച്ചയായ എട്ടാം മത്സരവും വിജയിച്ചതിന്റെ സന്തോഷത്തിലുള്ള കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ ആശാൻ മത്സരശേഷം നടന്ന പ്രെസ്സ് കോൺഫറൻസിൽ ഇനിയും ഇതുപോലെ തുടരാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞു.

“ഞങ്ങൾ ഇതേ രീതിയിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നു. തീർച്ചയായും മൂന്ന് പോയിന്റുകൾ നേടാനായതിൽ സന്തോഷമുണ്ട്, കാരണം ഇപ്പോൾ ഞങ്ങൾ പോയന്റ് ടേബിളിൽ മൂന്നാമതാണ്.”

“കഴിഞ്ഞ സീസണിൽ ഈ കാലയളവിൽ ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ പോയിന്റുകൾ ഞങ്ങൾക്കുണ്ടെന്ന് ഞാൻ കരുതുന്നു. കൂടാതെ, ഇപ്പോൾ ഒരു പോസിറ്റീവിറ്റിയോടെ തോൽവിയറിയാതെ തുടർച്ചയായി എട്ട് മത്സരങ്ങളുടെ ഒഴുക്ക് അതുപോലെ തന്നെ തുടരാനാകുമെന്ന് പ്രതീക്ഷിക്കുന്നു.” – ഇവാൻ വുകോമനോവിച് പറഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗിലെ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം വളരെ നിർണ്ണായകമാണ്. ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റി എഫ്സിയെ തോൽപ്പിക്കാനായാൽ ഇത്തവണത്തെ ലീഗ് ഷീൽഡിന് വേണ്ടി ബ്ലാസ്റ്റേഴ്സിനു സാധ്യതകൾ കൂടുതലാകും.

ക്രിസ്ത്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും വീണ്ടും മുഖാമുഖം എത്തുന്നു….

മുംബൈ സിറ്റിക്കെതിരായ മത്സരത്തിന് ഒരുങ്ങാൻ തയ്യാറായി കേരള ബ്ലാസ്റ്റേഴ്‌സ്..