in ,

LOVELOVE LOLLOL CryCry AngryAngry OMGOMG

ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ അഭാവം മുംബൈ സിറ്റിക്കെതിരായ കളിയെ ബാധിക്കുമോ? ഇവാൻ പറയുന്നു..

മുംബൈക്കെതിരെയുള്ള മത്സരത്തിനു മുന്നോടിയായിയുള്ള നടന്ന അഭിമുഖത്തിൽ സന്ദീപ് സിംഗിന്റെ അഭാവത്തെക്കുറിച്ചുള്ള അഭിമുഖന്റെ ചോദ്യത്തിന് മറുപടി നൽക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമനോവിച്ച്.

കഴിഞ്ഞ കുറച്ചു മത്സരങ്ങളായി കേരള ബ്ലാസ്റ്റേഴ്സിന്റെ സുപ്രധാന കളിക്കാരനാണ് ഇന്ത്യൻ റൈറ്റ് ബാക്ക് സന്ദീപ് സിംഗ്. എന്നാൽ സസ്പെൻഷൻ ഏറ്റുവാങ്ങേണ്ടി വന്നതോടെ സന്ദീപ് സിംഗിന് മുംബൈമായുള്ള മത്സരം നഷ്ടമാകും.

മുംബൈക്കെതിരെയുള്ള മത്സരത്തിനു മുന്നോടിയായിയുള്ള നടന്ന അഭിമുഖത്തിൽ സന്ദീപ് സിംഗിന്റെ അഭാവത്തെക്കുറിച്ചുള്ള അഭിമുഖന്റെ ചോദ്യത്തിന് മറുപടി നൽക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമനോവിച്ച്.

സസ്‌പെൻഷൻ നേരിടേണ്ടി വന്ന സന്ദീപ് സിംഗ് ഇല്ലാതെ കളിക്കുന്ന ബ്ലാസ്റ്റേഴ്‌സിന് അദ്ദേഹമ്മില്ലാതെയും മുംബൈയെ നേരിടാൻ ഒരു മടിയുമില്ല എന്നാണ് വുകോമാനോവിച്ച് പറഞ്ഞത്.

“അതെ, ഞങ്ങളുടെ സ്ക്വാഡിൽ ഞാൻ സന്തുഷ്ടനാണ്. ഞാൻ രണ്ടുതവണ പറഞ്ഞതുപോലെ, സസ്‌പെൻഷൻ കാരണമോ അതോ വേറെ എന്ത് പ്രശ്നം മൂല്ലമോ കളിക്കാർക്ക് കളിക്കാൻ പറ്റിയില്ലെങ്കിൽ, അവരുടെ സ്ഥാനത്ത് ചാടിക്കയറി ജോലി ചെയ്യാൻ ഞങ്ങൾക്ക് കളിക്കാറുണ്ട്.”

“കഴിഞ്ഞ വർഷം പോലും, ഞങ്ങൾക്ക് ഒരു പുതിയ പ്രതിരോധ നിരയുമായി കളിക്കേണ്ടി വന്ന രണ്ട് മത്സരങ്ങളെ കുറിച്ച് ഞാൻ ഓർക്കുന്നു. സെമി-ഫൈനലിലോ ഫൈനലിലോ, ഞങ്ങൾക്ക് ലൈനപ്പിൽ അത്ര സ്ഥിരതയില്ലാത്ത കളിക്കാർ ഉണ്ടായിരുന്നുവെന്നും ഞാൻ ഓർക്കുന്നു. സീസണിൽ പക്ഷേ അവർ മികച്ച രീതിയിൽ കളിച്ചു.”

“അതിനാൽ, അവർ കളിക്കളത്തിൽ എന്താണ് ചെയ്യേണ്ടതെന്ന് അവർക്കറിയാം. അവരുടെ ഗുണങ്ങൾ കാണിക്കാനും ഇത് ഒരു അവസരമാണ്, അവിടെ ആരില്ലെങ്കിലും അവനെ കൂടാതെ ഞങ്ങൾ അത്‌ മികച്ച രീതിയിൽ ചെയ്യും.” എന്നാണ് ഇവാൻ വുകമനോവിച്ച് പറഞ്ഞത്.

ഞായറാഴ്ച രാത്രി 7:30 ക്ക് മുംബൈയുടെ ഹോം ഗ്രൗണ്ടായ മുംബൈ ഫുട്ബോൾ അറീനയിൽ വെച്ചാണ് ബ്ലാസ്റ്റേഴ്‌സ് മുംബൈ വാശിയെറിയ പോരാട്ടം അരങ്ങേറുക.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രെസ്സ് കോൺഫറൻസ് വീഡിയോ ഇതാ :

റൊണാൾഡോ ന്യൂകാസിലേക്ക് പോകുമോ

നെയ്മറെ വിൽക്കാനൊരുങ്ങി പിഎസ്ജി; താൽപര്യമറിയിച്ച് 3 ക്ലബ്ബുകൾ