in , , , , , ,

LOVELOVE CryCry OMGOMG AngryAngry LOLLOL

നെയ്മറെ വിൽക്കാനൊരുങ്ങി പിഎസ്ജി; താൽപര്യമറിയിച്ച് 3 ക്ലബ്ബുകൾ

സൂപ്പർ താരം നെയ്മറെ വിൽക്കാൻ ഫ്രഞ്ച് ക്ലബ് പിഎസ്ജി ഒരുങ്ങുന്നു. കഴിഞ്ഞ സീസണിലും നെയ്മറിനെ വിൽക്കാൻ പി.എസ്.ജി ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ, 150 മില്യൻ യൂറോയാണ് അന്ന് പിഎസ്ജി നെയ്മർക്ക് വിലയിട്ടത്. 150 മില്യൻ യൂറോയെന്ന ഭീമൻ തുക കാരണം കഴിഞ്ഞ സീസണിൽ നെയ്മറെ വാങ്ങിക്കാൻ ആരും രംഗത്ത് വന്നില്ല.

സൂപ്പർ താരം നെയ്മറെ വിൽക്കാൻ ഫ്രഞ്ച് ക്ലബ് പിഎസ്ജി ഒരുങ്ങുന്നു. കഴിഞ്ഞ സീസണിലും നെയ്മറിനെ വിൽക്കാൻ പി.എസ്.ജി ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ, 150 മില്യൻ യൂറോയാണ് അന്ന് പിഎസ്ജി നെയ്മർക്ക് വിലയിട്ടത്. 150 മില്യൻ യൂറോയെന്ന ഭീമൻ തുക കാരണം കഴിഞ്ഞ സീസണിൽ നെയ്മറെ വാങ്ങിക്കാൻ ആരും രംഗത്ത് വന്നില്ല. എന്നാൽ ഇത്തവണ പിഎസ്ജിക്ക് കടുംപിടുത്തമില്ല. 60 മില്യൻ വരെ വില കുറയ്ക്കാൻ പിഎസ്ജി തയാറാണ് എന്നാണ് റിപോർട്ടുകൾ.

2017ൽ 200 മില്യൻ യൂറോ എന്ന റെക്കോർഡ് തുകയ്ക്കാണ് നെയ്മറിനെ പി.എസ്.ജി സ്വന്തമാക്കുന്നത്. ഫ്രഞ്ച് വമ്പൻമാർക്ക് വേണ്ടി ആറ് സീസണുകളിലായി 165 മത്സരങ്ങളിൽനിന്നായി 115 ഗോൾ സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട് നെയ്മർ. 73 അസിസ്റ്റും താരത്തിന്റെ പേരിലുണ്ട്.

2021ൽ ക്ലബുമായി നെയ്മർ പുതിയ കരാറിൽ ഒപ്പുവച്ചിരുന്നു. 2025ലാണ് ഈ കരാറിന്റെ കാലാവധി അവസാനിക്കുന്നത്. എന്നാൽ, ഇപ്പോൾ മികച്ച ഓഫർ ലഭിച്ചാൽ താരത്തെ വിൽക്കാൻ ഒരുക്കമാണ് ക്ലബ്. നിലവിൽ നെയ്മറിനു വേണ്ടി വൻതുകയാണ് ശമ്പളയിനത്തിൽ ക്ലബ് നൽകുന്നത്. ആഴ്ചയിൽ ആറു ലക്ഷം പൗണ്ട് ആണ് താരത്തിന് ലഭിക്കുന്നത്. താരത്തെ പുറത്തുവിട്ടാൽ വൻതുക ലാഭിക്കാനാകുമെന്നാണ് പിഎസ്ജി കണക്കുകൂട്ടുന്നത്.

മെസിയും എംബാപ്പെയും ടീമിന്റെ മുൻനിരയിലുണ്ടാകുമ്പോൾ നെയ്മറിനെ വിറ്റാലും മുന്നേറ്റനിരയ്ക്ക് കോട്ടം സംഭവിക്കില്ല എന്ന കണക്ക് കൂട്ടലുകൾ കൂടി പിഎസ്ജിക്കുണ്ട്. നെയ്മറെ പിഎസ്ജി വിൽക്കാനൊരുങ്ങുമ്പോൾ പ്രധാനമായും 3 ക്ലബ്ബുകളാണ് താരത്തിന് വേണ്ടി രംഗത്തുള്ളത്. മൂന്നും പ്രീമിയർ ലീഗ് ക്ലബ്ബുകളാണ് എന്നതാണ് ഇതിൽ ശ്രദ്ധേയം.

മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ന്യൂകാസിൽ യുനൈറ്റഡ് തുടങ്ങിയ 3 ടീമുകളാണ് നെയ്മർക്ക് വേണ്ടി രംഗത്തുള്ളത്. ഇതിൽ മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും നെയ്മർക്ക് വേണ്ടി നേരത്തെ തന്നെ ആഗ്രഹം പ്രകടിപ്പിച്ച ടീമുകളാണ്. എന്തയാലും വരും ദിവസങ്ങളിൽ നെയ്മറിന്റെ ട്രാൻസ്ഫർ വാർത്തകൾ ഫുട്ബോൾ ലോകത്ത് ചൂട് പിടിപ്പിക്കുമെന്നുറപ്പാണ്.

ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ അഭാവം മുംബൈ സിറ്റിക്കെതിരായ കളിയെ ബാധിക്കുമോ? ഇവാൻ പറയുന്നു..

വീണ്ടും എസ്ഡിയുടെ കിടിലൻ നീക്കം; ഇത് ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആഗ്രഹിച്ച നീക്കം