in ,

LOVELOVE LOLLOL OMGOMG

ഇത് ബ്ലാസ്റ്റേഴ്സിന് ദുഷ്കരമായ കാലഘട്ടമായിരിക്കുമെന്ന് ഇവാൻ ആശാൻ

മുംബൈ സിറ്റി എഫ്സിയോട് ഏകപക്ഷീയമായ നാല് ഗോളുകൾക്ക് തകർന്നടിഞ്ഞ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് വരുന്ന മാച്ച് വീക്കിൽ മത്സരമില്ല. 14 ദിവസങ്ങൾക്ക് ശേഷം അടുത്ത മാച്ച് വീക്കിൽ എഫ്സി ഗോവയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത ഐഎസ്എൽ മത്സരം.

മുംബൈ സിറ്റി എഫ്സിയുമായുള്ള മത്സരത്തിന് ശേഷം പ്രെസ്സ് കോൺഫറൻസിൽ സംസാരിക്കവേ അടുത്ത മത്സരത്തിന് വേണ്ടി വേണ്ടിയുള്ള ഒരുക്കങ്ങൾ തങ്ങൾ നല്ല രീതിയിൽ നടത്തേണ്ടതുണ്ടെന്ന് പരിശീലകൻ ഇവാൻ വുകോമനോവിച് സൂചിപ്പിച്ചു.

“കുറച്ച് ദിവസങ്ങൾ കൊണ്ട് അൽപ്പം ഉന്മേഷം നേടാനും വിശ്രമിക്കാനും ഉറങ്ങാനും തുടർന്ന് അടുത്ത മത്സരത്തിനായി തയ്യാറെടുക്കാനും ഇപ്പോൾ ഞങ്ങൾക്ക് അടുത്ത ഗെയിമിനായി 14 ദിവസമുണ്ട്, അടുത്ത മത്സരം കഠിനമായിരിക്കുമല്ലേ? ഇത് ഞങ്ങൾക്ക് ഒരു ദുഷ്‌കരമായ കാലഘട്ടമായിരിക്കും.” – ഇവാൻ പറഞ്ഞു.

ജനുവരി 22-ന് ഗോവയിലെ ഫത്തോർദ സ്റ്റേഡിയത്തിൽ വെച്ചാണ് എഫ്സി ഗോവക്കെതിരായ ബ്ലാസ്റ്റേഴ്സിന്റെ എവേ മത്സരം അരങ്ങേറുന്നത്. പോയന്റ് ടേബിളിൽ മൂന്നാം സ്ഥാനക്കാരായ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞ മത്സരത്തിലെ തോൽവി മറക്കാൻ ഒരു കിടിലൻ വിജയം അത്യാവശ്യമാണ്.

ബ്ലാസ്റ്റേഴ്സിനെ മറികടന്ന് മോഹൻ ബഗാൻ ഒന്നാമത്.. ഐഎസ്എലിലെ വിലപിടിപ്പുള്ള ടീമുകൾ ഇതാ..

കേരള ബ്ലാസ്റ്റേഴ്‌സ് ഈ തോൽവി അർഹിച്ചിരുന്നുവെന്ന് പരിശീലകൻ..