in ,

ഐഎസ്എല്ലിലെ ഏറ്റവും മികച്ച ടീമാണെന്ന് അവർ തെളിയിക്കുകയാണ് – ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

മുംബൈ സിറ്റി എഫ്സിയുമായുള്ള ഐഎസ്എൽ മത്സരം പരാജയപ്പെട്ടതിനു ശേഷം നടന്ന വാർത്ത സമ്മേളനത്തിലാണ് ഇവാൻ വുകോമനോവിച് മുംബൈ സിറ്റിയെ പോലെയൊരു ടീമിനെതിരെ കളിക്കുമ്പോൾ ശ്രദ്ദിക്കേണ്ട കാര്യങ്ങളെ കുറിച്ച് സംസാരിച്ചത്.

മുംബൈ സിറ്റി എഫ്സി നിലവിൽ ഐഎസ്എലിലെ ഏറ്റവും മികച്ച ടീമാണെന്ന് അവർ തെളിയിച്ചുകൊണ്ടിരിക്കുകയാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി പരിശീലകനായ ഇവാൻ വുകോമനോവിച്.

മുംബൈ സിറ്റി എഫ്സിയുമായുള്ള ഐഎസ്എൽ മത്സരം പരാജയപ്പെട്ടതിനു ശേഷം നടന്ന വാർത്ത സമ്മേളനത്തിലാണ് ഇവാൻ വുകോമനോവിച് മുംബൈ സിറ്റിയെ പോലെയൊരു ടീമിനെതിരെ കളിക്കുമ്പോൾ ശ്രദ്ദിക്കേണ്ട കാര്യങ്ങളെ കുറിച്ച് സംസാരിച്ചത്.

“വ്യക്തിഗത പിഴവുകൾക്കും തെറ്റായ നീക്കങ്ങൾക്കും ശേഷം ഞങ്ങൾ നാലാമത്തെ ഗോൾ വഴങ്ങി. നിങ്ങൾ മുൻനിര ടീമുകൾക്കെതിരെ കളിക്കുമ്പോൾ, ഇത്തരം ചെറിയ കാര്യങ്ങൾ മത്സരത്തിൽ വ്യത്യാസമുണ്ടാക്കും.”

“ഇത് ഇങ്ങനെയാണ്, പ്രത്യേകിച്ച് നിങ്ങൾ പോയന്റ് ടേബിളിൽ മുകളിലുള്ള ഒരു ടീമിനെതിരെ കളിക്കുമ്പോൾ. അതിനാൽ മുംബൈ സിറ്റി എഫ്‌സി ഇതുവരെ ലീഗിലെ ഏറ്റവും മികച്ചത് തങ്ങളാണെന്ന് യുക്തിസഹമായി കാണിച്ചുതന്നു.” – ഇവാൻ വുകോമനോവിച് പറഞ്ഞു.

അതേസമയം സൂപ്പർ പരിശീലകൻ ഡെസ് ബക്കിങ്ഹാമിന് കീഴിൽ ഈ സീസണിൽ തോൽവിയറിയാത്ത മുംബൈ സിറ്റി എഫ്സി ലീഗ് ഷീൽഡ് പോരാട്ടത്തിലും പോയന്റ് ടേബിളിലും ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ കളി കണ്ട് ദേഷ്യവും നിരാശയും വന്നു – തുറന്നുപറഞ്ഞ് ഇവാൻ ആശാൻ

നെയ്മർക്ക് പകരക്കാരനായി അവനെ ടീമിലെത്തിക്കണം; പിഎസ്ജി മാനേജ്‌മെന്റിന് മുന്നിൽ ആവശ്യവുമായി എംബാപ്പെ