in ,

ലൂണ പൊളിയാണ്?ഫുൾ ബാക്ക് നിർത്തിയാലും അവൻ തിളങ്ങുമെന്ന് ഇവാൻ ആശാൻ

കഴിഞ്ഞ ദിവസം നടന്ന ഐഎസ്എൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ തകർപ്പൻ വിജയത്തിൽ നിർണ്ണായക പങ്ക് വഹിച്ച ലൂണയുടെ പ്രകടനത്തെ കുറിച്ച് പരിശീലകൻ ഇവാൻ വുകോമനോവിച് പ്രെസ്സ് കോൺഫറൻസിൽ സംസാരിച്ചു.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ഉറുഗായ് താരമായ അഡ്രിയാൻ ലൂണ ഇന്ത്യൻ സൂപ്പർ ലീഗിൽ വീണ്ടും വീണ്ടും വിസ്മയം തീർത്തുകൊണ്ടിരിക്കുകയാണ്, മനോഹരമായ കളിക്ക് പുറമെ ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകരുടെ പ്രിയതാരം കൂടിയാണ് ലൂണ.

എന്തായാലും കഴിഞ്ഞ ദിവസം നടന്ന ഐഎസ്എൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ തകർപ്പൻ വിജയത്തിൽ നിർണ്ണായക പങ്ക് വഹിച്ച ലൂണയുടെ പ്രകടനത്തെ കുറിച്ച് പരിശീലകൻ ഇവാൻ വുകോമനോവിച് പ്രെസ്സ് കോൺഫറൻസിൽ സംസാരിച്ചു.

സസ്‌പെൻഷൻ കാരണം പുറത്തിരുന്ന ഇവാൻ കലിയൂഷ്നിയുടെ മധ്യനിരയിലെ വിടവ് നികത്തുന്നതായിരുന്നു ലൂണയുടെ പ്രകടനം, കലിയൂഷ്നിയുടെ അഭാവത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് ഇവാൻ ആശാൻ മറുപടി നൽകുന്നത്.

“ഒരു വശത്ത് നിന്ന് ഞങ്ങൾക്ക് അത് പറയാൻ കഴിയും, എന്നാൽ യഥാർത്ഥത്തിൽ അഡ്രിയാൻ ലൂണ സെൻട്രൽ മിഡ്ഫീൽഡിൽ ഒരു മികച്ച ജോലി ചെയ്തു. അഡ്രിയാൻ ലൂണ ഗംഭീരനായിരുന്നുവെന്ന് ഞാൻ കരുതുന്നു.”

“അദ്ദേഹത്തിന് എല്ലാ പൊസിഷനുകളും അറിയാം. നിങ്ങൾ അഡ്രിയാൻ ലൂണയെ ഫുൾ ബാക്ക് സ്ഥാനത്ത് നിർത്തിയാലും അദ്ദേഹം അത് ഒരു പ്രശ്നവുമില്ലാതെ ചെയ്യും.” – ഇവാൻ പറഞ്ഞു.

ജനുവരി 8-ന് ഞായറാഴ്ച രാത്രി 7:30നാണ്‌ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ അടുത്ത ഇന്ത്യൻ സൂപ്പർ ലീഗ് മത്സരം അരങ്ങേറുന്നത്. മുൻ ഐഎസ്എൽ ചാമ്പ്യൻമാരും നിലവിലെ ടേബിൾ ടോപേഴ്സുമായ മുംബൈ സിറ്റി എഫ്സിയാണ് എതിരാളികൾ.

JFC-ക്കെതിരെ ജയിച്ചു, പക്ഷെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

2023ൽ കേരള ബ്ലാസ്റ്റേഴ്സിന് ഒട്ടേറെ മാറ്റങ്ങൾ വരുന്നു!! ബ്ലാസ്റ്റേഴ്‌സ് ക്ലബ്‌ ഡയറക്ടർ….